പെന്‍ഷനേഴ്സ് യൂനിയന്‍ ജില്ലാ സമ്മേളനം
കോട്ടയം: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ ജില്ലാ സമ്മേളനം ഈമാസം 10, 11 തിയ്യതികളില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. 10ന് രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്കാരിക- വനിതാ- ട്രേഡ് യൂനിയന്‍ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആലിസ് മാത്യു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോസഫ് മൈലാടി അധ്യക്ഷനാകും.
പ്രഫ. വി.എന്‍ മുരളി, ഡോ. കെ. ഷറഫുദ്ദീന്, ശ്യാമള ടി. നായര്‍ പങ്കെടുക്കും. 11ന് രാവിലെ 10 മണിക്ക് എം.ജി സര്‍വകലാശാലാ പിവിസി ഡോ. സാബു തോമസ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
യൂനിയന്‍ ജില്ലാ പ്രസിഡന്റ് ജോസഫ് മൈലാടി അധ്യക്ഷനാകും. സംസ്ഥാന സമിതി അംഗം പി.കെ അബ്്ദുല്‍ കരിം, ജില്ലാ ജോയിന്റ് സെക്രട്ടറി ടി. ഇന്ദിരാദേവി, ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി കുമാരന്നായര് പങ്കെടുക്കും.
തുടര്‍ന്ന് നടക്കുന്ന ജില്ലാ കൗണ്‍സില്‍ യോഗം യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. രഘുനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്യും.
ടി. കെ ഗോപി, പ്രഫ. കെ. സദാശിവന്നായര്, പി. ബാലകൃഷ്ണപിള്ള പങ്കെടുക്കും. തുര്‍ന്ന് ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പും ബജറ്റ് അവതരണവും നടക്കുമെന്ന് യൂനിയന്‍ ജില്ലാ പ്രസിഡന്റ് ജോസഫ് മൈലാടി, ജില്ലാ സെക്രട്ടറി പ്രൊഫ. കെ. സദാശിവന്നായര്, ഭാരവാഹികളായ ടി.കെ ഗോപി, വി.ജി ശിവദാസ്, പി.കെ അബ്്ദുല്‍ കരിം, ടി.ജെ എബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."