പ്രധാനമന്ത്രിയുടെ വിദേശ പര്യടനം ഇന്ന് തുടങ്ങും; അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം. അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്റ്, യു.എസ്, മെക്‌സികോ എന്നീ അഞ്ച് രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക.
ആദ്യ സന്ദര്‍ശനം അഫ്ഗാനിസ്ഥാനിലാണ്. ഇന്ത്യയുടെ സാമ്പത്തിക സഹകരണത്തോടെ പൂര്‍ത്തിയാക്കിയ ജലവൈദ്യുത പദ്ധതിയായ ഹറാത്ത് പ്രവിശ്യയിലെ അഫ്ഗാന്‍ ഇന്ത്യ ഫ്രന്‍ഡ്ഷിപ്പ് ' സല്‍മ' അണക്കെട്ട് അദ്ദേഹം ഉദ്ഘാടനം ചെയ്യും.
അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുമായി ചര്‍ച്ച നടത്തുന്ന മോദി അന്ന തന്നെ ഖത്തറിലേക്ക് തിരിക്കും.അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഭരണ നേതൃത്വത്തിലെ ഉന്നതരുമായും കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയില്‍ ഇന്ത്യ-ഖത്തര്‍ സാമ്പത്തിക സഹകരണവും തൊഴില്‍ ശേഷി വികസനവും ഊര്‍ജ മേഖലയിലെ പരസ്പര സഹകരണവും ചര്‍ച്ചയാകും. ആരോഗ്യ വിനോദ സഞ്ചാര മേഖലയില്‍ ഖത്തറുമായി സഹകരിക്കാനുള്ള ധാരണാ പത്രത്തില്‍ ഒപ്പു വെക്കും. ഖത്തര്‍ മന്ത്രി സഭ അംഗീകാരം നല്‍കിയിട്ടുണ്ട്. വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന നിക്ഷേപ സംഗമത്തിലും മോദി പങ്കെടുക്കും.
ഖത്തറില്‍ നിന്നും നാളെ വൈകീട്ടോടെ സ്വിറ്റ്‌സര്‍ലന്റിലേക്ക് പോകും. അമേരിക്കയും മെക്‌സികോയും സന്ദര്‍ശിച്ച ശേഷം വ്യാഴായ്ച്ചയാണ് മോദി ഇന്ത്യയിലേക്ക് മടങ്ങുക.എന്‍.എസ്.ജി അംഗത്വത്തിനായി അപേക്ഷിച്ചിട്ടുള്ള ഇന്ത്യയ്ക്ക പിന്തുണ ഉറപ്പാക്കുകയാണ് മെക്‌സികോ, അമേരിക്ക സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട. സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം സംബന്ധിച്ചും സ്വിറ്റ്‌സര്‍ലന്റ് സന്ദര്‍ശന വേളയില്‍ ചര്‍ച്ച നടത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."