സി.പി.എം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: എ.കെ ആന്റണി
കണ്ണൂര്‍: സി.പി.എം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ കേരളത്തിലെ സി.പി.എം ബംഗാളിലെ അവസ്ഥയിലെത്തുമെന്നും എ.കെ ആന്റണി. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന് നയിക്കുന്ന ജനമോചനയാത്രയ്ക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ ശുഹൈബ് നഗറില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ തുടര്‍ച്ചയായ കൊലപാതകങ്ങള്‍ ചെയ്തിട്ടും അവയിലൊന്നും പശ്ചാത്തപിക്കാന്‍ പോലും സി.പി.എം തയാറായിട്ടില്ല. ശുഹൈബിനെ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരേയും അഴിയെണ്ണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകര്‍ മാതാവിനും മുകളിലാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിട്ടും കാസര്‍കോട് കോളജിലെ അധ്യാപികയെ വീണ്ടും എസ്.എഫ്.ഐ അപമാനിക്കുകയാണ്. ശുഹൈബിന്റെ കുടുംബത്തിന് കുടുംബധന സഹായഫണ്ട് ശേഖരിച്ച് യുദ്ധകാല അടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ കോണ്‍ഗ്രസ് കാണിച്ച ആത്മാര്‍ഥത അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണെന്നും എ.കെ ആന്റണി പറഞ്ഞു.
ചടങ്ങില്‍ എം.എം ഹസന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി ജോസഫ്, കെ. സുധാകരന്, കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ്, കെ.പി.സി.സി ട്രഷറര്‍ ജോണ്സണ് എബ്രഹാം, ജനറല്‍ സെക്രട്ടറിമാരായ കെ.പി കുഞ്ഞിക്കണ്ണന്, ടി. ശരത്ചന്ദ്ര പ്രസാദ്, സജീവ് ജോസഫ്, വി.എ നാരായണന്, പി.എം സുരേഷ് ബാബു, എന്‍. സുബ്രമണ്യന്‍, സുമാ ബാലകൃഷ്ണന്, കെ.പി.സി.സി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്, കെ.പി അനില്‍ കുമാര്‍, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, നെയ്യാറ്റിന്‍കര സനല്‍, ഐ.കെ രാജു, പി.എ സലീം, ആര്. വത്സലന്‍, പി. രാമകൃഷ്ണന്, കെ. സുരേന്ദ്രന്, കെ.സി അബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."