ചലഞ്ച് ഫണ്ട്: സര്‍ക്കാര്‍ പ്രഖ്യാപനം പ്രഹസനമെന്ന് എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍
മലപ്പുറം: അറ്റകുറ്റപ്പണിക്കു നിയമപരമായുള്ള നാമമാത്ര മെയിന്റന്‍സ് ഗ്രാന്‍ഡ് പത്തു വര്‍ഷമായി എയ്ഡഡ് സ്കൂളുകള്‍ക്കു പൂര്‍ണമായും നല്‍കിയിട്ടില്ലെന്നിരിക്കെ ചലഞ്ച് ഫണ്ട് 50 ശതമാനം എയ്ഡഡ് സ്കൂളുകള്‍ക്കു നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അപ്രായോഗികവും പ്രഹസനവുമാണെന്ന് മാനേജ്മെന്റ് അസോസിയേഷന് ജില്ലാ കമ്മിറ്റി.
എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരെ വിശ്വാസത്തിലെടുക്കാതെയും ചര്‍ച്ചയ്ക്കു തയാറാകാതെയും ഏകപക്ഷീയമായി കൊണ്ടുവന്ന ഉത്തരവില്‍ പ്രധാനാധ്യാപകന്റെ അക്കൗണ്ടില്‍ 50 ലക്ഷം മാനേജര്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കേണ്ടതില്ലെന്ന് അസോസിയേഷന് തീരുമാനിച്ചു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നിയമനാംഗീകാരത്തിനു മെയ് 31നകം നടപടി സ്വീകരിച്ചില്ലെങ്കില്‍ മാനേജര്‍മാര്‍ നിയമിക്കാത്ത പ്രൊട്ടക്റ്റഡ് അധ്യാപകരെ ജൂണ്‍ ഒന്നുമുതല്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നും തീരൂമാനിച്ചു.
സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു. മൂസ കടമ്പോട്ട്, സൈനുല്‍ ആബിദ് പട്ടര്‍കുളം, സത്യാനന്ദന് കോട്ടപ്പടി, സഹീദ് കുരിക്കള്‍ ചങ്ങമ്പള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."