ചേലേമ്പ്രയില്‍ ഇരകള്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചു
ചേലേമ്പ്ര: ദേശീയാപാത വികസനത്തിനായി ചേലേമ്പ്രയില്‍ അലൈന്മെന്റ് പുനഃപരിശോധിക്കാതെ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ഇരകള്‍. പ്രതിഷേധ സമരത്തിന്റെ മുന്നോടിയായി ഇരകള്‍ ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചു.
ദേശീയപാത വികസനത്തിനു ജനപ്രതിനിധികള്‍ എതിരല്ലെന്നും എന്നാല്‍ ചേലേമ്പ്ര പഞ്ചായത്തില്‍ നിലവിലെ അലൈന്മെന്റില് തിരിമറി നടന്നിട്ടുള്ളതിനാല്‍ പ്രതിഷേധ സമരങ്ങള്‍ക്കു മുന്‍ നിരയിലുണ്ടാകുമെന്നു സമരക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ച പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ വാഗ്ദാനം ചെയ്തു. അലൈന്മെന്റ് പുനഃപരിശോധിക്കണമെന്നു ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായിരുന്നെന്നും ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചിരുന്നതായും എം.എല്‍.എ പറഞ്ഞു. എന്നാല്‍, ഇത് അവഗണിച്ചാണ് സര്‍വേ നടത്താനൊരുങ്ങുന്നത്.
കെ. റഫീഖ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം ജമീല മാന്ത്രമ്മല്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.പി കുഞ്ഞുമുട്ടി, ഇഖ്ബാല്‍ പൈങ്ങോട്ടൂര്‍, ഉമറുല്‍ ഫാറൂഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."