'മലപ്പുറത്തെ ഇരകളോടുള്ള വിവേചനം അവസാനിപ്പിക്കണം'
മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു ജില്ലയില്‍ നടന്നുവരുന്ന സ്ഥലമേറ്റെടുപ്പ് സര്‍വേയും നടപടിക്രമങ്ങളും ജില്ലയിലെ ഇരകളോടുള്ള കടുത്ത വിവേചനമാണെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, എന്‍.എച്ച് സംരക്ഷണ സമിതി ജില്ലാ ചെയര്മാന് ഡോ. ആസാദ്, കണ്‍വീനര്‍ പി.കെ പ്രദീപ് മേനോന് എന്നിവര്‍ ആരോപിച്ചു.
അരീതോടും വലിയപറമ്പിലും ഇരകളുടെ പ്രതിഷേധം പൊലിസിനെ വിട്ട് മര്‍ദിച്ചൊതുക്കിയ നടപടി ക്രൂരമാണ്. എന്നാല്‍, അവിടെ മാത്രം സര്‍വേ നിര്‍ത്തിവച്ച് മൂന്നിയൂരിലും തേഞ്ഞിപ്പലത്തും തുടര്‍ന്നതു പ്രതിഷേധങ്ങളെ അവഗണിക്കുന്ന നടപടിയാണ്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ തുടങ്ങാനിരുന്ന സര്‍വേ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍, മലപ്പുറത്തു ജനങ്ങളെ ഭയപ്പെടുത്തി സര്‍വേ തുടരുന്നതു കടുത്ത വിവേചനമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."