ട്രാഫിക് പൊലിസിന് മര്‍ദനം; യുവാവിനെ അറസ്റ്റ്് ചെയ്തു
പട്ടാമ്പി: നടുറോഡില്‍ പൊലിസുകാരനും കാര്‍ യാത്രക്കാരനും കയ്യാങ്കളി. മേലെ പട്ടാമ്പി ജങ്്ഷനിലാണ് സംഭവം.
മേലെപട്ടാമ്പിയില്‍ ഗതാഗതം നിയന്ത്രിച്ചിരുന്ന പൊലിസുകാരന് അനിലും പാലക്കാട് ഭാഗത്ത് നിന്നും കുടുംബസമേതം കാറില്‍ വരികയായിരുന്ന പട്ടിത്തറ അമ്മത്തില്‍ അനൂപ് ഗോപ(34)നും തമ്മിലായിരുന്നു കയ്യാങ്കളി.
സംഭവത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
ട്രാഫിക് ലംഘിച്ചു കടന്നുവന്ന കാര്‍ തടഞ്ഞപ്പോള്‍ അനൂപ് ഗോപന് കാറില്‍ നിന്നും ഇറങ്ങിവന്ന് പൊലിസുകാരനെ മര്‍ദിക്കുകയായിരുന്നുവെന്ന് സബ് ഇന്‍സ്പെക്ടര്‍ അജീഷ് പറഞ്ഞു.
കൃത്യനിര്‍വഹണത്തിന് തടസം നിന്നതിന് ഗോപനെതിരേകേസെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ കുടുംബസമേതം വരികയായിരുന്ന അനൂപ് ഗോപനെ ട്രാഫിക് ലംഘിച്ചെന്നു ആരോപിച്ചു പൊലിസുകാരന് അനാവശ്യം വിളിച്ചെന്നും മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതോടെ കാറില്‍ നിന്നിറങ്ങി അനൂപ് പൊലിസുകാരനെ മര്‍ദിക്കുകയായിരുന്നു.
നാട്ടുകാരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. പൊലിസുകാരന് ക്രൂരമായ മര്‍ദനമാണ് ഏല്‍ക്കേണ്ടി വന്നത്.
സ്റ്റേഷനില്‍ നിന്നും എസ്. ഐയും പൊലിസുകാരും എത്തിയാണ് അനൂപ് ഗോപനെ ബലമായി സ്റ്റേഷനില്‍ കൊണ്ടുപോയത്.
പൊലിസുകാരനെ മര്‍ദിക്കുന്ന വിവരം ദൃക്സാക്ഷികളാണ് സ്റ്റേഷനില്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."