HOME
DETAILS
MAL
മുല്ലപ്പെരിയാര്‍; മുഖ്യമന്ത്രിയുടെ അഭിപ്രായം ശരി: നീലലോഹിതദാസന്‍ നാടാര്‍
backup
June 04 2016 | 05:06 AM
കൊല്ലം: മുല്ലപ്പെരിയാര്‍ ഡാമിനു ബലക്ഷയമുണ്ടോയെന്നു വിദഗ്ധസമിതി പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തില്‍ തെറ്റില്ലെന്നും മുന്‍ ജലസേചനമന്ത്രി ഡോ. നീലലോഹിതദാസന്‍ നാടാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം ഇടതുമുന്നണി പിന്നീടു ചര്‍ച്ചചെയ്യും.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഇരുസംസ്ഥാനങ്ങളും ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്തു പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. ജനതാദളിന്റെ മന്ത്രിയെ തീരുമാനിച്ചതു ദേശീയ നേതൃത്വമാണ്, അല്ലാതെ സി.പി.എം അല്ല.
പരമ്പരാഗത തൊഴില്‍ മേഖലകളെ ബാധിക്കുന്ന വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ചു സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആള് കേരളാ മത്സ്യത്തൊഴിലാളി യൂനിയന്‍ യോഗം 24ന് തിരുവനന്തപുരം കാമരാജ് സ്മാരക ഹാളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."