HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് മര്‍ദനമേറ്റു
backup
April 09 2018 | 03:04 AM
മുതലമട: ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് മര്‍ദനമേറ്റു. പോത്തമ്പാടം പെരുംചിറ ചന്ദ്രന്റെ മകന് രാജേഷി(26) നാണ് തലക്ക് പരുക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഞായര്‍ രാത്രി പത്തു മണിയോടെ വീട്ടിലേക്കു പോവുകയായിരുന്ന രാജേഷിനെ മൂന്നിലധികം പേര് തടഞ്ഞു നിര്‍ത്തി ഇരുമ്പ് ദണ്ട് ഉപയോഗിച്ച് മര്‍ദിക്കുകയാണുണ്ടായത്. തലക്കും മുഖത്തും കഴുത്തിനും പരുക്കേറ്റ രാജേഷിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഡി.വൈ.എഫ്.ഐ പെരുംചിറ യൂനിറ്റ് സെക്രട്ടറിയാണ് രാജേഷ്. ആക്രമണത്തിനു പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പോത്തമ്പാടത്ത് പ്രകടനം നടത്തി. തുടര്‍ന്നു നടന്ന പൊതു യോഗത്തില്‍ അഡ്വ. സിയാവുദ്ദീന്, തിരുച്ചന്ദ്രന്‍, ബേബി സുധ, കുട്ടപ്പന്, വിനേഷ്, ഷെരീഫ് സംസാരിച്ചു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."