HOME
DETAILS
MAL
തീവ്രവാദ ആരോപണം അപഹാസ്യമെന്ന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍
backup
April 09 2018 | 03:04 AM
ചാവക്കാട്: മലപ്പുറത്തെ ദേശീയപാത സമരത്തിനു പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടേയും ചില നേതാക്കളുടേയും ആരോപണം അപഹാസ്യമാണെന്നു ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ഉത്തര മേഖല കമ്മിറ്റി.
സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായാല്‍ പ്രതികരിക്കുക സ്വാഭാവികമാണ്. സമരത്തിനിടെ പൊലിസ് അതിക്രമത്തില്‍ തലക്കടിയേറ്റ് രക്തം വാര്‍ന്നൊലിക്കുമ്പോഴും സമരത്തിന്റെ പേരില്‍ ചോര വീഴ്ത്തില്ലെന്ന് പ്രഖ്യാപിച്ച മന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും യോഗം വിലയിരുത്തി.
ഉത്തര മേഖല ചെയര്മാന് വി. സിദ്ദീക് ഹാജി അധ്യക്ഷനായി. ഉസ്മാന് അണ്ടത്തോട്, സമദ്, നസീം പുന്നയൂര്‍, ഇ.എസ്. ഉമ്മര്‍, ബാബു വാക്കയില്‍, കെ.കെ. യൂസഫ്, കമറു തിരുവത്ര, ടി.കെ. മുഹമ്മദാലി ഹാജി ,ആരിഫ് കണ്ണാട്, അക്ബര്‍ തറയില്‍ സി. ഷറഫുദ്ധീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."