HOME
DETAILS

പേരേപ്പാറ ഡാം പഞ്ചായത്ത് ഏറ്റെടുത്തു

  
backup
April 09 2018 | 03:04 AM

%e0%b4%aa%e0%b5%87%e0%b4%b0%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%a1%e0%b4%be%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

 

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്കയില്‍ സ്ഥിതി ചെയ്യുന്ന പേരേപ്പാറ ഡാം 40 വര്‍ഷം നീണ്ട വ്യവഹാര നടപടികള്‍ക്കൊടുവില്‍ പഞ്ചായത്തു ഏറ്റെടുത്തു ബോര്‍ഡ് സ്ഥാപിച്ചു. സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന 1.84 ഏക്കര്‍ സ്ഥലമാണു പഞ്ചായത്ത് ഏറ്റെടുത്തത്. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ഡോ. പി.കെ ബിജു എം.പി ഡാം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു.
ജലസ്രോതസുകള്‍ സംരക്ഷിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം.പി പറഞ്ഞു. ഇതിനു കഴിഞ്ഞില്ലെങ്കില്‍ ഭൂമുഖത്തു ജീവന്‍ നിലനിര്‍ത്തുക എന്നതു ദുഷ്‌കരമാകുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ അധ്യക്ഷയായി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ സുരേന്ദ്രന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. പുഷ്പലത, ഇ.എന്‍ ശശി, സുജാത ശ്രീനിവാസന്‍, മെമ്പര്‍മാരായ വി.ജി സുരേഷ്, ഗീത വാസുദേവന്‍, സുനിതാകുമാരി, സി.പി.എം ലോക്കല്‍ സെക്രട്ടറിമാരായ എം.വി അരവിന്ദാക്ഷന്‍, ടി. പരമേശ്വരന്‍, കര്‍ഷക സംഘം ഏരിയാ സെക്രട്ടറി ടി.വി സുനില്‍ കുമാര്‍ സംസാരിച്ചു.
തുടര്‍ന്നു സി.പി.എം തക്കുംകര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡാമും പരിസരവും ശുചീകരിച്ചു. കഴിഞ്ഞ ദിവസം ഡാം പ്രദേശത്തെ മരങ്ങളുടെ ചമയ വിലയായി 410,000 രൂപ സ്ഥലം കൈവശമിരിക്കുന്ന വിരുപ്പാക്ക സ്വദേശി കൊച്ചുകുന്നേല്‍ ജെയ്ക്കബിനു കൈമാറിയിരുന്നു.
ഡാം വിട്ടുകൊടുത്തുകൊണ്ടു ജെയ്ക്കബ്ബ് കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസം ഡാമിലേയും പരിസരത്തേയും തേക്ക്, വീട്ടി തുടങ്ങിയ മരങ്ങള്‍ മുറിച്ച് വനം വകുപ്പിന്റെ ഡിപ്പോയിലേക്കു മാറ്റും.
ജലമൊഴുക്കിനു തടസമായി നില്‍ക്കുന്ന മരങ്ങള്‍ മാത്രമെ മുറിച്ചു മാറ്റുകയുള്ളൂ. ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടു വര്‍ഷം 47 പിന്നിട്ടിട്ടും ഡാമും ഒരേക്കര്‍ എണ്‍പത്തി നാലര സെന്റ് സ്ഥലവും ഒഴിപ്പിച്ചെടുക്കുന്നതില്‍ അധികൃതര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. സുപ്രഭാതമാണു ഈ അധികൃത അനാസ്ഥ പുറത്തു കൊണ്ടുവന്നത്.
1970ല്‍ ഡാം നിര്‍മാണം പൂര്‍ത്തിയാക്കുകയും അടുത്ത വര്‍ഷം കമ്മിഷന്‍ ചെയ്യാന്‍ തയാറെടുക്കുകയും ചെയ്യുമ്പോഴാണു ഡാമിനോടു ചേര്‍ന്ന മരങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു ചമയ വില നല്‍കണമെന്നു ആവശ്യപ്പെട്ടു വ്യവഹാര നടപടികള്‍ ആരംഭിച്ചത്.
വടക്കാഞ്ചേരി മുന്‍സിഫ് കോടതി, സബ് കോടതി, ഹൈക്കോടതി എന്നിവയില്‍ നാലര പതിറ്റാണ്ടായി കേസു നിലനില്‍ക്കുകയായിരുന്നു. 2016 നവംബര്‍ ഏഴിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ നാലു മാസത്തിനുള്ളില്‍ ജില്ലാ കലക്ടറോട് തീരുമാനം ഉണ്ടാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ 2017 നവംബര്‍ 18ന് ഉദ്യോഗസ്ഥരേയും പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരേയും പങ്കെടുപ്പിച്ചു യോഗം വിളിച്ചു ചേര്‍ക്കുകയും ഭൂമി ഏറ്റെടുക്കാനും ചമയവില സ്ഥലം കൈവശം വെച്ച വ്യക്തിയ്ക്കു നല്‍കാനും തീരുമാനം എടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു മുഴുവന്‍ തുകയും കൈമാറി ഡാം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യ; വലിയ സമ്മര്‍ദ്ദത്തിലെന്ന് സഹനേതാവിനോട് പറഞ്ഞിരുന്നതായി പൊലിസ്

National
  •  9 days ago
No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  9 days ago
No Image

'ബർഗർ കിങ്' വിവാദം; 30 വർഷമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ പേരിന് താൽക്കാലിക വിലക്കേർപ്പെടുത്തി കോടതി

National
  •  9 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Kerala
  •  9 days ago
No Image

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  9 days ago
No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  9 days ago
No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  9 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  9 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  9 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  9 days ago