ഇടത് സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ സര്‍ക്കാരാകാന്‍ ശ്രമിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
കൊച്ചി: അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോര്‍പറേറ്റുകളുടെ സ്വന്തം സര്‍ക്കാരാവാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ പ്രസ്താവനകളും നിലപാടുകളും അതിന് ഉദാഹരണമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളേക്കാള്‍ ആവേശത്തോടെയാണ് പിണറായി വിജയനും സഹമന്ത്രിമാരും അതിരപ്പള്ളി പദ്ധതിയെക്കുറിച്ചും, ഗെയില്‍ പൈപ്പ് ലൈനിനെക്കുറിച്ചും, ദേശീയപാത സ്വകാര്യവല്‍ക്കരിക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നത്. ഇടത് മുന്നണിയെ പിന്തുണച്ച ജനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നിലപാട് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോഴും കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ജനവിരുദ്ധ സമീപനം അതേപടി പകര്‍ത്താനുള്ള ആവേശമാണ് മുഖ്യമന്ത്രി കാണിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പ്രേമ പിഷാരടി, സെക്രട്ടറി ശശി പന്തളം, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."