ഇത് ഒരു ഉദ്യാനഗ്രാമത്തിന്റെയും വിജയഗ്രാമത്തിന്റെയും കഥ
കാട്ടാക്കട : ഇത് ഒരു ഉദ്യാനഗ്രാമമാണ് നാട്ടിലും പുറംനാട്ടിലും ചെടികള്‍ നല്‍കുന്ന സുന്ദരഗ്രാമം.
'അത്തിമരവും സാക്ഷി. ഒലീവ് മരവും സാക്ഷി'. വിശുദ്ധ ഗ്രന്ഥമായ ഖുറാനിലെ ഒരു അധ്യായം ആരംഭിക്കുന്നത് ഈ വരികളോടെയാണ്.
പുരാണ ഗ്രന്ഥത്തില്‍ വിരചിതമായ അത്തിമരചുവട്ടില്‍ നിന്ന് ഷംസുദ്ദീന്‍ പറയുകയാണ് ഗ്രാമത്തിന്റെ കഥ .
മുക്കിന് മുക്കിന് ചെടി നഴ്‌സറികള്‍ അഞ്ച് സെന്റ് ഭൂമി ഉള്ളവര്‍ക്ക് പോലും ചെടി തോട്ടങ്ങള്‍. റോസയും പിച്ചിയും മുല്ലയും പൂക്കുന്ന സുന്ദരഗ്രാമത്തില്‍ എങ്ങും പച്ചപ്പുകള്‍ മാത്രം. ഓര്‍ക്കിഡും ആന്തൂറിയവും റെഡ്പാമും ഉള്‍പ്പടെയുള്ള പൂന്തോട്ട ചെടികളാലും ഫലവ്യക്ഷത്തൈകളാലും വരിഞ്ഞു മുറുക്കപ്പെട്ട പള്ളിവേട്ട ഗ്രാമം ഒരുവിജയത്തിന്റെ കഥ കൂടിയാണ്.സാമ്പത്തിക ബുദ്ധിമുട്ടില്‍ ചെറുപ്പകാലത്ത് ഷംസൂദ്ദീന്‍ എന്ന നാട്ടുകാരന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ കൊണ്ടു ചെന്നെത്തിച്ചത് കൂലി പണിയിലാണ്. ജേഷ്ഠ്യന്‍ ജമാലും ഷംസൂദ്ദീനും അടുത്ത ബന്ധുവായ വിതുര ബീന നഴ്‌സറി ഉടമ ഒ.എന്‍. കുഞ്ഞിന്റെ നഴ്‌സറി ഫാമില്‍ ജോലിക്കുപോയി. ആ കഠിന ജോലിയാണ് ഇവര്‍ക്ക് അനുഗ്രഹമായത്.
30 വര്‍ഷം മുന്‍പ് ഇവര്‍ നാട്ടില്‍ ഒരു നഴ്‌സറി തുടങ്ങി. ന്യൂ ബീനാ നഴ്‌സറി എന്ന് പേരുമിട്ടു. ഇവിടുത്തെ ആദ്യ നഴ്‌സറി. ചെറിയ ഇനങ്ങള്‍ സംഘടിപ്പിച്ച് പാട്ട ഭൂമിയില്‍ കൃഷി ചെയ്ത നഴ്‌സറി വളരുകയായിരുന്നു. സമീപത്തെ നിരവധി പേര്‍ക്ക് തൊഴില്‍ അവസരം കൂടി നല്‍കിയ നഴ്‌സറി ഗ്രാമത്തിന് പൊന്‍വിളക്ക് തന്നെ നല്‍കി. ഇതിന്റെ പ്രചോദനത്തില്‍ ഇവിടെ ഒന്നൊന്നായി ഉയര്‍ന്നു തുടങ്ങി.
ഇപ്പോള്‍ ഇവിടെ വലുതും ചെറുതുമായ 200 റോളം നഴ്‌സറികള്‍ അങ്ങിനെ ഇതിനെ ഉദ്യാനഗ്രാമം എന്നു വിളിപ്പേരും വന്നു. ഗ്രാമത്തിലെ നിരവധി പേരാണ് ഇവിടെ ജോലിക്ക് എത്തുന്നത്. അതു കൊണ്ടു തന്നെ ഇവിടുത്തെ വീടുകളില്‍ പട്ടിണിയും പരിവട്ടവും ഇല്ല.
അതിനാല്‍ ഇവിടെ ഒരു തുണ്ട് ഭൂമി പോലും വെറുതെ കിടക്കുന്നില്ല. അതിനാല്‍ ഉദ്യാന ഗ്രാമത്തില്‍ പെരുമ വര്‍ധിച്ചു. നഴ്‌സറി ജോലിയില്‍ പള്ളിവേട്ടക്കാര്‍ക്കാണ് പ്രശസ്തി. കവറില്‍ മണ്ണ് നിറയ്ക്കാനും ചാണകവും ചുടുകട്ടപ്പൊടിയും എല്ലുപൊടിയും ചേര്‍ത്ത് ചെടികള്‍ നടാനുള്ള പരിജ്ഞാനം പള്ളിവേട്ടക്കാര്‍ക്ക് അറിയാവുന്നത് പോലെ ആര്‍ക്കും അറിയില്ല.
ഗ്രാഫ്റ്റിങ്, ടിഷ്യുകള്‍ച്ചര്‍ എന്നിവ വളരെ ക്യത്യമായി അറിയുന്ന ഇവിടുള്ളവര്‍ക്ക് പകരം വയ്ക്കാന്‍ ആരുമില്ല എന്നത് സത്യമാണ്. 5 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ളവ. ഒരു വര്‍ഷം മുതല്‍ 25 വര്‍ഷം വരെ പഴക്കമുള്ളവ. ഒരു വിരല്‍ നീളം മുതല്‍ ആറാള്‍ പൊക്കം വരെയുള്ളവ.
നിരവധി അപൂര്‍വയിനങ്ങള്‍. വിദേശയിനങ്ങള്‍. പട്ടിക അങ്ങിനെ നീളുകയാണ്. അങ്ങിനെ സവിശേഷതകളുടെ കേദാരമായ ഇവിടെ ഇനിയും പുതുമകള്‍ വരാനിരിക്കുന്നതേയുള്ളൂ.
അപൂര്‍വയിനത്തിലുള്ള ചെടികള്‍ വേണമെങ്കില്‍ ഒന്നും ആലോചിക്കാതെ പള്ളിവേട്ടയിലെത്തിയാല്‍ മതി. ഈ ഗ്രാമം ഒന്നു ചുറ്റി കറങ്ങിയാല്‍ സാധനം കൈയ്യിലെത്തും .അധികവും അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്ര, മുംബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. അവിടെ നിന്നുമാണ് ആവശ്യക്കാര്‍ അധികവും വരുന്നത്. ബാംഗ്ലൂരിലെ പ്രശസ്തമായ ലാല്‍ബാഗ് ഉദ്യാനത്തില്‍ നിന്നു പോലും പള്ളിവേട്ടയില്‍ ചെടികള്‍ക്കായി എത്തുന്നുണ്ട്.
പുഷ്പ ഇനങ്ങളും ഇല ചെടികളുമാണ് ഇവിടെ നിന്നും പോകുന്നത്. മാത്രമല്ല വിവിധസംസ്ഥാനങ്ങളിലെ വന്‍കിട ചെറുകിട ചെടി വില്‍പ്പനക്കാരുടെ പേറ്റമ്മയാണ് പള്ളിവേട്ട.
അവര്‍ക്ക് വേണ്ട ഇനങ്ങള്‍ കൃഷി ചെയ്തു കൃത്യതയോടെ നല്‍കും. ഇത് വാങ്ങാനായി വാഹനങ്ങളുടെ നീണ്ടനിരയാണ് പലപ്പോഴും കാണാനാകുന്നത്. പള്ളിവേട്ട ഒരു ഉദ്യാന ഗ്രാമമായിട്ടും അതിന്റെ പൊലിമ ദൂരത്ത് എത്തിയിട്ടും നമ്മുടെ ഭരണകൂടം ക്യഷ്‌ക്കായി ഒന്നും ചെയ്തിട്ടില്ല എന്ന വ്യസനം ഇവര്‍ക്കുണ്ട്. കൃഷി ഭവനുകള്‍ പോലും ഇവരെ മറക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."