യാത്രാ ദുരിതത്തില്‍ വലഞ്ഞ് ജനങ്ങള്‍
കൊട്ടിയം: വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പകരം സംവിധാനം ഒരുക്കാതെ കലുങ്ക് നിര്‍മാണത്തിന്റെ പേരില്‍ റോഡ് വെട്ടിപ്പൊളിച്ചത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ദുരിതം വാര്‍ഡ് മെംബറേയും പഞ്ചായത്തു പ്രസിഡന്റിനെയും അറിയിച്ചെങ്കിലും ഒരു പരിഹാരവുമായില്ല. മുഖത്തല ഡീസന്റുമുക്ക് -മൈലാപ്പൂര് റോഡില്‍ പുതുച്ചിറയിലാണ് കലുങ്ങ് പുനര്‍നിര്‍മിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ച് ഗതാഗതം തടസപ്പെടുത്തിയിരിക്കുന്നത്.
റോഡിന് കുറുകെ കുഴി എടുത്തിട്ടിരിക്കുന്നതിനാല് ഇരു ചക്രവാഹനങ്ങള്‍ക്കു പോലും പോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ ദിവസം പുതുച്ചിറയില്‍ നിന്ന് അത്യാസന്ന നിലയിലായ രോഗിയെ ഡീസന്റുമുക്കിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത് നിരവധി പേര് ചേര്‍ന്ന് എടുത്തുകൊണ്ടാണ്.
കോടികള്‍ മുടക്കി പുനര്‍നിര്‍മാണം നടത്തുന്ന ഉമയനല്ലൂര്‍ ഇളമ്പള്ളൂര്‍ റോഡിന്റെ ടാറിങ് ജോലികള്‍ ഇവിടെ പൂര്‍ത്തിയായെങ്കിലും കലുങ്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. നഴ്സിങ് കോളജ്, സ്കൂള്‍, കശുവണ്ടി ഫാക്ടറി എന്നിവയുള്ള ഇവിടെ റോഡ് വെട്ടിമുറിച്ചതോടെ യാത്ര പ്രതിസന്ധിയിലായിട്ടുണ്ട്. റോഡ് മുറിച്ചതോടെ ഇതുവഴിയുണ്ടായിരുന്ന സ്വകാര്യ ബസ് സര്‍വിസും നിര്‍ത്തിയ നിലയിലാണ്. തൊട്ടടുത്ത വയല്‍ വഴി ബദല്‍ ഗതാഗത സംവിധാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."