പഞ്ചായത്ത് സെക്രട്ടറിയെ വിവരാവകാശ കമ്മിഷന്‍ ശിക്ഷിച്ചു
കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്ത് സെക്രട്ടറിയെ വിവരാവകാശ കമ്മിഷന്‍ ശിക്ഷിച്ചു.
യഥാസമയം തക്കതായ മറുപടി പരാതിക്കാരന് നല്‍കാത്തതിന്റെ അടിസ്ഥാനത്തില്‍ റൈറ്റ് ഇന്‍ഫെര്‍മേഷന്‍ ആക്റ്റ് 2005 പ്രകാരം 3000 രൂപ പിഴ ഒടുക്കാനാണ് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം. പോള്‍ ഉത്തരവായത്.
സംസ്ഥാന വിവരാവകാശ കമ്മിഷന്‍ മുന്‍പാകെ പരാതിക്കാരനായ ആദിനാട് ഷാജി 20.12.2016ല്‍ സമര്‍പ്പിച്ച പരാതി ഹര്‍ജി കമ്മിഷന്‍ ഓഫിസില്‍ സമര്‍പിച്ചു. എന്നാല്‍ കമ്മിഷന്‍ മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത കാരണത്താലാണ് പഞ്ചായത്ത് സെക്രട്ടറി ആര്‍. ശ്രീരാജിനെ കമ്മിഷന്‍ ശിക്ഷിച്ചത്.
കുലശേഖരപുരം പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ഘണ്ഠകര്‍ണന്‍കാവ് ക്ഷേത്രത്തിന് സമീപം 127-ാം നമ്പര്‍ അംഗന്‍വാടിയുടെ മുന്‍വശത്ത് കൂടിയുള്ള റോഡ് സംബന്ധമായ 11 ഇനങ്ങളിലായുള്ള വിവരങ്ങള്‍ക്കാണ് സെക്രട്ടറി മറുപടി നല്‍കാതിരുന്നത്.
11.9. 2017ല്‍ കലക്ടറേറ്റില്‍ കൂടിയ വീഡിയോ കോണ്‍ഫറന്‍സ് ഹിയറിങ്ങില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വേണ്ടി സെക്രട്ടറിക്ക് 15 ദിവസത്തെ അവധിയും നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ 3000 രൂപ സെക്രട്ടറിയില്‍ നിന്ന് പിഴയായി ഈടാക്കുവാനും ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കില്‍ സെക്രട്ടറിയുടെ ശമ്പളത്തില്‍ നിന്ന് തുക പിടിച്ച് അടക്കണം. അല്ലാത്തപക്ഷം സെക്രട്ടറിയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ജപ്തി ചെയ്ത് ഈ സംഖ്യ ഈടാക്കുന്നതിനും കമ്മിഷന്‍ ഉത്തരവായി.
പൗരാവകാശ സംരക്ഷണ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആദിനാട് ഷാജി സമര്‍പിച്ച പരാതിയിലായിരുന്നു വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."