HOME
DETAILS

ഹര്‍ത്താല്‍: വാഹനങ്ങള്‍ തടഞ്ഞു; നിരവധി പേര്‍ കസ്റ്റഡിയില്‍

  
backup
April 09 2018 | 05:04 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d

കൊച്ചി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍ ഉള്‍പ്പടെ നിരവധിപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. മൂന്നു വനിതകള്‍ കരുതല്‍ തടങ്കലിലാണ്. ഹര്‍ത്താല്‍ ഭാഗികമായി പുരോഗമിക്കുകയാണ്. കൊച്ചിയിലും, കോഴിക്കോട്ടും തിരുവനന്തപുരത്തും വാഹനങ്ങള്‍ തടയാനുള്ള ശ്രമങ്ങളുണ്ടായി. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡുകള്‍ ഉപരോധിച്ചു. പലയിടത്തും കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വിസുകള്‍ നിര്‍ത്തിവച്ചു.

എറണാകുളം

കൊച്ചി ബൈപ്പാസില്‍ മാടവനയില്‍ സംഘര്‍ഷമുണ്ടായി. പ്രകടനം നടത്തിയ 18 ദലിത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബസ് തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

കാസര്‍കോട്

കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗിഗം. കാറുകളടക്കം സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. കര്‍ണ്ണാടക ആര്‍.ടി.സിയും, കെ.എസ്.ആര്‍.ടി.സിയും ഓട്ടോറിക്ഷകളും പതിവുപോലെ സര്‍വിസ് നടത്തുന്നുണ്ട്. പെരിയ, ഭീമനടി, മഞ്ചേശ്വരം, എന്നിവിടങ്ങളിലും ചില ഗ്രാമീണ മേഖലകളിലും വാഹനങ്ങള്‍ തടഞ്ഞു. യാത്രക്കാരെ ബസുകളില്‍നിന്ന് ഇറക്കി വിട്ടു. മലയോര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. രാവിലെ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ ടൗണുകളിലെത്തി വാഹനങ്ങള്‍ തടയുകയായിരുന്നു. 

[caption id="attachment_514135" align="alignleft" width="375"] കാസർകോഡ് ചെറുവത്തൂരിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു[/caption]

പാലക്കാട്

ജില്ലയില്‍ പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വഴിതടഞ്ഞു. കെ.എസ്.ആര്‍.ടി.സി പാലക്കാട് ഡിപ്പോയ്ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. 50 ഓളം പേര്‍ പൊലിസ് കസ്റ്റഡിയിലാണ്. കെ.എസ്.ആര്‍.ടി.സി ഇതിനകം 20 സര്‍വീസ് നടത്തി. കൊപ്പത്ത് സമരാനുകൂലികള്‍ ഓട്ടോറിക്ഷ ആക്രമിച്ചു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല.

വയനാട്

വയനാട്ടില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. പോരാട്ടം ഉള്‍പ്പടെയുള്ള നക്‌സല്‍ സംഘടനകളും എം ഗീതാനന്ദന്‍ നയിക്കുന്ന ആദിവാസി ഗോത്രമഹാസഭയും ഹര്‍ത്താലിനെ പിന്തുണക്കുന്നുണ്ട്. പൊലിസ് കാവലില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്നു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല.

തൃശൂര്‍

ദീര്‍ഘദൂര സര്‍വിസുകള്‍ ഉള്‍പ്പടെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്നു. സ്വകാര്യ ബസുകളും ഓടുന്നുണ്ട്. വലപ്പാട് കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. ഡ്രവര്‍ക്കു പരുക്കേറ്റു. തൃപ്രയാറും ചാവക്കാട്ടും സ്വകാര്യ ബസുകള്‍ തടഞ്ഞു.

[caption id="attachment_514145" align="alignleft" width="496"]
ഹര്‍ത്താലിനിടയില്‍ തളിപ്പറമ്പില്‍ നേരിയ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചതിനെ തുടര്‍ന്ന് വ്യാപാരികളുമായാണ് സംഘര്‍ഷമുണ്ടായത്.
ഹര്‍ത്താലില്‍ തളിപ്പറമ്പിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വാഹനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒഴിവാക്കി കടകള്‍് മാത്രം അടപ്പിച്ചതോടെയാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തു വന്നത്.
യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുംവ്യാപാരികളും തമ്മില്‍ ഇതേചൊല്ലി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തിയാണ് ഇരു വിഭാഗങ്ങളെയും അനുനയിപ്പിച്ചത്. കടകള്‍ തുറക്കുന്നവര്‍ക്ക് പൊലിസ് സംരക്ഷണം നല്‍കുമെന്ന് അറിച്ചെങ്കിലും കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ തയാറായില്ല.[/caption]

കണ്ണൂര്‍

പയ്യന്നൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകളടപ്പിച്ചു. സ്വകാര്യ ബസുകള്‍ ഭാഗികമായി ഓടുന്നുണ്ട്.

പത്തനംതിട്ട

ജില്ലയില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. പുല്ലാട് ഹര്‍ത്താല്‍ അനുകൂലികളും യാത്രക്കാരും തമ്മിലുള്ള വാഗ്വാദം സംഘര്‍ഷത്തിലെത്തി. തിരുവല്ലയില്‍ എം.സി റോഡിലും വാഹനങ്ങള്‍ തടഞ്ഞു. കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്നില്ല.

മലപ്പുറം

ഹര്‍ത്താല്‍ മലപ്പുറത്തെ ബാധിച്ചിട്ടില്ല. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും പതിവുപോലെ സര്‍വിസ് നടത്തുന്നുണ്ട്. എടപ്പാളിൽ ദളിത് സംഘടനകളും  യൂത്ത് കോൺഗ്രസ്സ് വെൽഫയർ പാർട്ടി പ്രവർത്തകരുടെയും സംയുക്ത പ്രകടനം നടത്തി.

കോഴിക്കോട്

പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. പികെ രാഗേഷ്, റഷീദ് പുറ്റംപൊയില്‍, റംഷാദ് പാണ്ടിക്കോട് എന്നിവരാണ് അറസ്റ്റിലായത്. ഉള്ള്യേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.

ആലപ്പുഴ

കുട്ടനാട് പൊങ്ങ രാമങ്കരി ഭാഗത്ത് ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. എസി റോഡില്‍ ഗതാഗത തടസപ്പെട്ടു.

കോട്ടയം

ചങ്ങനാശേരി, തിരുവല്ല, കോട്ടയം,പത്തനംതിട്ട സര്‍വിസുകള്‍ കെഎസ്ആര്‍ടിസ് നിര്‍ത്തിവച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  25 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  33 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago