വേനലില്‍ കുഞ്ഞുങ്ങളുടെ ഉഷ്ണം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍
വിദ്യാലയങ്ങളില്‍ പരീക്ഷകള്‍ കഴിഞ്ഞു. മധ്യവേനലവധിക്കായി വിദ്യാലയങ്ങള്‍ പൂട്ടിയിരിക്കുകയാണ്. എന്നാല്‍, വീടിനു പുറത്തേക്കിറങ്ങാന്‍ പറ്റാത്തത്രയും കടുത്ത ചൂടാണ് ഇപ്പോള്‍. ചൂടുകാരണം നിരവധി മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. കടുത്ത ഉഷ്ണത്തില്‍ സര്‍ക്കാര്‍ ജോലിസമയം ക്രമീകരിച്ചു. സൂര്യാതപത്തെ കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കി. ഈ കടുത്ത ഉഷ്ണകാലത്ത് എടുക്കേണ്ട മുന്‍കരുതലുകള്‍ മുതിര്‍ന്നവരായ നാം എടുക്കുന്നു.
എന്നാല്‍, ഇതിനൊന്നും സാധിക്കാത്തവരാണ് കുഞ്ഞുങ്ങള്‍. ഇവര്‍ക്ക് വേണ്ട മുന്‍കരുതലുകളെല്ലാം നമ്മെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാല്‍ കടുത്ത ഉഷ്ണകാലത്ത് കുഞ്ഞുങ്ങള്‍ക്ക് വേണ്ട മുന്‍കരുതലുകള്‍ മുതിര്‍ന്നവരായ നാം തന്നെ എടുക്കണം. എന്തൊക്കെ മുന്‍കരുതലുകള്‍ നമുക്ക് എടുക്കാം..
വസ്ത്രധാരണം
കുഞ്ഞുങ്ങളുടെ ഉഷ്ണം കുറയ്ക്കാന്‍ നാം പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്ന് വസ്ത്രധാരണമാണ്. ഇറുകിയും പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ക്കു പകരം അയഞ്ഞതും മൃദുവായതുമായ പരുത്തി വസ്ത്രങ്ങളും പ്രധാനമായും കുഞ്ഞുങ്ങളെ ധരിപ്പിക്കുക.
പുറത്തുപോവുമ്പോള്‍
കുഞ്ഞുങ്ങളുമായി പുറത്തുപോവുമ്പോള്‍ പരമാവധി വെയില്‍ കുറവുള്ള സമയങ്ങളില്‍ പുറത്തുകൊണ്ടു പോവുക. രാവിലെയും വൈകുന്നേരങ്ങളിലോ ആവാം. അല്ലാത്ത സമയത്ത് കൊണ്ടുപോവുകയാണെങ്കില്‍ ശരീരം മുഴുവന്‍ മൂടുന്ന വിധമുള്ള കോട്ടണ്‍ നിര്‍മിത വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
വെള്ളം നല്‍കുക
ഉഷ്ണകാലത്ത് എത്രത്തോളം വെള്ളം കുടിക്കാന്‍ കഴിയുമോ അത്രയും നാം മുതിര്‍ന്നവര്‍ വെള്ളം കുടിക്കുന്നു. കാരണം, ബാഷ്പീകരണം വഴി ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്ന സമയാണ് ഉഷ്ണകാലം. മുതിര്‍ന്നവരായോ നമ്മുടെ കാര്യം ഇങ്ങനെയാണെങ്കില്‍ കുട്ടികളുടെ കാര്യം പറയണോ.. അതിനാല്‍ ധാരളം വെള്ളം കുടിക്കാന്‍ നല്‍കണം. ഇത് പഴച്ചാറോ തിളപ്പിച്ചാറ്റിയ വെള്ളമോ ആയാല്‍ നല്ലത്.
കുട്ടികളുടെ മുറികള്‍
കുട്ടികളുടെ ഉറക്കത്തില്‍ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് അവര്‍ കിടക്കുന്ന മുറികളുടെ കാര്യമാണ്. മുറികളില്‍ കുട്ടികള്‍ക്ക് കാറ്റ് കിട്ടുവാന്‍ ഫാനുകളെ ആശ്രയിക്കാതെ സ്വാഭാവികതയാണ് നല്ലത്. ഫാന്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജി പോലുള്ള അസുഖങ്ങള്‍ കുട്ടികള്‍ക്ക് വരാന്‍ സാധ്യതയുണ്ട്. കൂടാതെ ഫാനിന്റെ കാറ്റ് നേരിട്ട് അടിക്കുമ്പോള്‍ ശരീരം ഡ്രൈ ആവുന്നു. അതിനാല്‍ സ്വാഭാവിക രീതിയുള്ള കാറ്റ് മുറികളിലേക്ക് എത്തുന്ന വഴികള്‍ പരീക്ഷിക്കുക. ജനലുകള്‍ തുറന്നിടുക കൂടാതെ മുറികളിലെ വായു സഞ്ചാരം വര്‍ധിപ്പിക്കുക ഇവയെല്ലാം ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."