തീര്‍ഥാടകര്‍ക്ക് ഒരു ബോട്ടില്‍ സംസം മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍
റിയാദ്: ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഒരു ബോട്ടില്‍ സംസം മാത്രമേ കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളൂവെന്നും ആറു വര്‍ഷമായി തുടരുന്നതാണിതെന്നും സഊദി കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. ജോര്‍ദാനില്‍ നിന്നുള്ള ഉംറ സംഘം തിരിച്ചുപോകുമ്പോള്‍ അമ്മാര്‍ അതിര്‍ത്തി ചെക്ക് പോയന്റില്‍ തീര്‍ഥാടകരുടെ എണ്ണത്തേക്കാള്‍ അധികമുള്ള സംസം കുപ്പികള്‍ തടഞ്ഞുവച്ചത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉംറ കഴിഞ്ഞ് തിരിച്ചുപോകുന്ന സംഘത്തില്‍ നിന്ന് സംസം ബോട്ടിലുകള്‍ അധികൃതര്‍ തടഞ്ഞുവച്ചുവെന്നും കൊണ്ടുപോകാനായി അധിക ഫീസ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതലുള്ള സംസം കുപ്പികളാണ് തടഞ്ഞുവച്ചതെന്ന് അമ്മാര്‍ കസ്റ്റംസ് വിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അല്‍ റുമൈഹ് വ്യക്തമാക്കി. സംസം വെള്ളം കൊണ്ടുപോകുന്നതിലെ ചൂഷണം ഇല്ലാതാക്കാനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."