HOME
DETAILS
MAL
ജനാധിപത്യം സംശുദ്ധമായി നിലനില്‍ക്കണം: ജ. കുര്യന് ജോസഫ്
backup
April 09 2018 | 19:04 PM
ന്യൂഡല്‍ഹി: കാവല്‍ നായ കുരച്ചിട്ടും യജമാനന് ഉണരുന്നില്ലെന്ന് കണ്ടപ്പോഴാണ് സുപ്രിംകോടതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി വാര്‍ത്താസമ്മേളനം വിളിക്കേണ്ടിവന്നതെന്ന് മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്.
ജുഡിഷ്യറിയും മാധ്യമങ്ങളും ജാഗ്രതയോടെ കാവല്‍ നിന്നാലെ രാജ്യത്തെ ജനാധിപത്യം സംശുദ്ധമായി നിലനില്ക്കുകയുള്ളൂവെന്ന്കുര്യന് ജോസഫ് വ്യക്തമാക്കി. ഡല്‍ഹിയിലെത്തിയ അദ്ദേഹംകേരളാ പ്രസ് അക്കാദമി വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു.
ജുഡിഷ്യറിയെ കുറിച്ച് തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."