തെരഞ്ഞെടുപ്പില്‍ രാജിവ് ഗാന്ധിയെ ആര്.എസ്.എസ് സഹായിച്ചിരുന്നതായി വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: 1984 കോണ്‍ഗ്രസിന്റെ ഉജ്വല വിജയത്തിനു പിന്നില്‍ ആര്.എസ്.എസിന്റെ സഹായമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. 415 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയിരുന്നത്. ഈ വിജയത്തിനുവേണ്ടി രാജിവ് ഗാന്ധി ആര്.എസ്.എസിന്റെ സഹായം തേടിയിരുന്നുവെന്നാണ് റഷീദ് കിദ്വായിയുടെ 'ബാലറ്റ്: ടെന്‍ എപ്പിസോഡ്സ് ദാറ്റ് ഷെയ്പ്ഡ് ഇന്ത്യാസ് ഡെമോക്രസി' എന്ന പുസ്തകത്തില്‍ പറയുന്നത്.
പുസ്തകത്തിലെ മൂന്നാം അധ്യായമായ 'ദി ബിഗ് ട്രീ ആന്‍ഡ് ദി സാപ്ലിങി'ലാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പിലെ വിജയത്തെക്കുറിച്ചും പരാമര്‍ശിച്ചിരിക്കുന്നത്. ഇന്ദിരയുടെ മരണത്തിനു പിന്നാലെ ഡല്‍ഹിയിലെത്തിയ രാജിവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനായിരുന്നു തീരുമാനം.
തുടര്‍ന്ന് 1984 ഡിസംബര്‍ 24നും 27നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. കടുത്ത വെല്ലുവിളി നേരിട്ട കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആര്.എസ്.എസിന്റെ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കി അവരെ സമീപിക്കുകയായിരുന്നുവെന്നും ഇതിന് നേതൃത്വം നല്‍കിയത് രാജിവ് ഗാന്ധിയായിരുന്നുവെന്നും പുസ്തകം പറയുന്നു.
തുടര്‍ന്നാണ് കോണ്‍ഗ്രസ് 415 സീറ്റുകള്‍ നേടി തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."