HOME
DETAILS
MAL
മധ്യപ്രദേശ് നര്‍മദ യാത്ര സമാപിച്ചു
backup
April 09 2018 | 19:04 PM
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്ങിന്റെ നേതൃത്വത്തില്‍ ആറുമാസമായി തുടര്‍ന്ന നര്‍മദ യാത്ര സമാപിച്ചു. നരസിംഗപൂര്‍ ജില്ലയിലെ നര്‍മദ തീരത്താണ് യാത്ര അവസാനിച്ചത്. ഭാര്യ അമൃത, മുന്‍ എം.പിമാരായ രാമേശ്വര്‍ നീഖാര, നാരായണ്‍ സിങ് അമ്ലാബെ എന്നിവരും യാത്രയിലുടനീളം അദ്ദേഹത്തെ അനുഗമിച്ചിരുന്നു. 3,300 കീ.മീറ്റര്‍ ദൂരമാണ് കാല്‍നടയായി അദ്ദേഹം പിന്നിട്ടത്. സമാപന സമ്മേളനത്തിന് മുന്‍ കേന്ദ്രമന്ത്രി കാന്തിലാല്‍ ഭൂരിയ, സുരേഷ് പച്ചൗരി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവ് അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."