HOME
DETAILS

ഡി.ജി.പിക്ക് ചെന്നിത്തലയുടെ കത്ത്; വേങ്ങരയിലെ പൊലിസ് നടപടി ഉടന്‍ നിര്‍ത്തണം

  
backup
April 09 2018 | 19:04 PM

%e0%b4%a1%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%af

 

തിരുവനന്തപുരം: വേങ്ങരയിലെ എ.ആര്‍ നഗറില്‍ ദേശീയപാതയുടെ സ്ഥലമെടുപ്പിനെതിരേ സമരം നടത്തിയ സാധാരണ ജനങ്ങളെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പൊലിസ് നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നല്‍കി.
പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ 11ന് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. ഇതിനായി സമാധാനപരമായ അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ടി പൊലിസ് നടപടികള്‍ നിര്‍ത്തിവയ്ക്കണം. ചില പൊലിസ് ഉദ്യോഗസ്ഥരുടെ അമിതാവേശമാണ് പ്രശ്‌നം ഇത്ര വഷളാക്കിയത്. പൊലിസ് ഇപ്പോഴും വീടുകളില്‍ കയറി റെയ്ഡ് നടത്തുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു.
പൊലിസ് അതിരുവിട്ട അക്രമമാണ് നടത്തിയത്. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരേ പ്രതിഷേധിച്ച നിസ്സഹായരായ ജനങ്ങളെ പൊലിസ് ആക്രമിക്കുകയും വീടുകളില്‍ കയറി മര്‍ദിക്കുകയുമാണ് ചെയ്തത്.
അവിടെ ഉണ്ടായ സംഭവങ്ങളില്‍ അന്വേഷണം നടത്തി കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

 


സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് സുധീരന്‍

 

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലുണ്ടായ പ്രതിസന്ധി സമവായത്തിലൂടെ പരിഹരിക്കപ്പെടുന്നതുവരെ സ്ഥലമെടുപ്പ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ കത്തയച്ചു. 11ന് നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ സമരസംഘടനാ പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago
No Image

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

National
  •  3 months ago
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago