കോമണ്‍വെല്‍ത്ത് ഗെയിംസ്: 10 സ്വര്‍ണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തിലും ഇന്ത്യയുടെ മെഡല്‍ കൊയ്ത്ത്. ബാഡ്മിന്റണ്‍ മിക്സഡ് ടീമിനത്തില്‍ ഇന്ത്യ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം സ്വന്തമാക്കിയതാണ് അഞ്ചാം ദിനത്തിലെ ഹൈലൈറ്റ്. വനിതകള്‍ക്ക് പിന്നാലെ ടേബിള്‍ ടെന്നീസ് പുരുഷ ടീമിനത്തിലും ഇന്ത്യ സ്വര്‍ണമണിഞ്ഞു. ഇത് രണ്ടാം തവണയാണ് ഇന്ത്യ പുരുഷ വിഭാഗം ടേബിള്‍ ടെന്നീസ് ടീമിനത്തില്‍ സ്വര്‍ണം നേടുന്നത്. ഷൂട്ടിങില്‍ ജിത്തുറായ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഓം മിതര്‍വല്‍ വെങ്കലം നേടി.
മൂന്ന് സ്വര്‍ണം, രണ്ട് വീതം വെള്ളി, വെങ്കലം മെഡലുകളാണ് അഞ്ചാം ദിനത്തിലെ ഇന്ത്യന്‍ നേട്ടം. മൊത്തം 10 സ്വര്‍ണം, നാല് വെള്ളി, അഞ്ച് വെങ്കലം മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. ബാഡ്മിന്റണ്‍ മിക്സഡ് ടീമിനത്തില്‍ മലേഷ്യയെ കീഴടക്കിയാണ് ഇന്ത്യ സുവര്‍ണ നേട്ടത്തിലെത്തിയത്. ടേബിള്‍ടെന്നീസ് പുരുഷവിഭാഗത്തില്‍ ഇന്ത്യ നൈജീരിയയെയാണ് വീഴ്ത്തിയത്. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പ്രദീപ് സിങ് 105 കിലോയില്‍ വെള്ളി നേടി.
വനിതകളുടെ 10 മീറ്റര്‍ എയര്‍റൈഫിള്‍ പോരാട്ടത്തില്‍ വെള്ളിയും വെങ്കലവും മെഹുലി ഘോഷ് വെള്ളിയും അപൂര്‍വി ചന്ദേല വെങ്കലവും ഇന്ത്യക്കു വേണ്ടി വെടിവച്ചിട്ടു.
മലയാളി താരം മുഹമ്മദ് അനസ് യഹ് യ 400 മീറ്ററിന്റെ ഫൈനലിലേക്ക് കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."