HOME
DETAILS
MAL
കാന്‍സറിന് തുള്ളിമരുന്ന്: ഡോക്ടര്‍ക്കെതിരേ അനേ്വഷണം
backup
April 09 2018 | 20:04 PM
കോഴിക്കോട്: കാന്‍സറിന് തുള്ളിമരുന്നുണ്ടെന്ന് പ്രചരണം നടത്തുന്ന ഡോക്ടര്‍ക്കെതിരേ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്.
പ്രമേഹം, തൈറോയ്ഡ്, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ തുള്ളി മരുന്നുണ്ടെന്ന് പ്രചരണം നടത്തുന്ന കൊല്ലം മാറനാട് എഴുകോണ്‍ സ്വദേശിയായ ആയുര്‍വേദ ഡോക്ടര്‍ക്കെതിരേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ആയുര്‍വേദ വിഭാഗം ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവ് നല്‍കിയത്.
പരസ്യം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി എം.എസ് ബാലകൃഷ്ണന് നല്കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."