പൊലിസിനെതിരേ കൊലവിളിയുമായി ഡി.വൈ.എഫ്.ഐ നേതാവ്
കോഴിക്കോട്: സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കുമെതിരേ പ്രവര്‍ത്തിച്ചാല്‍ വെള്ളപുതപ്പിച്ചു കിടത്തുമെന്ന് പൊലിസുകാര്‍ക്ക് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭീഷണി. കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം മാസിന് റഹ്മാനാണ് വെള്ളയില്‍ പൊലിസ് സ്റ്റേഷനിലെ എസ്.ഐക്കെതിരേ പരസ്യഭീഷണിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. സ്റ്റേഷന് പരിധിയില്‍പ്പെട്ട പുതിയകടവില്‍ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടികള്‍ പൊലിസുകാര്‍ അഴിച്ചു മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പൊലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ഭീഷണി പ്രസംഗമുണ്ടായത്. ഏകപക്ഷീയമായി തങ്ങളുടെ കൊടികള്‍ മാത്രം മാറ്റിയെന്നും കൊടിമരം തകര്ത്തുമെന്നാണ് സി.പി.എം പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ സ്ഥലത്ത് സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി ജില്ലാ പൊലിസ് മേധവിയുടെ നിര്‍ദേശാനുസരണമാണ് നടപടി സ്വീകരിച്ചതെന്നും എല്ലാ പാര്‍ട്ടികളുടെയും കൊടികള്‍ മാറ്റിയിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."