HOME
DETAILS
MAL
ഹര്‍ത്താലില്‍ പ്രകടമായത് ഫാസിസത്തിനെതിരേയുള്ള ദലിത് മുന്നേറ്റം: യു.സി രാമന്‍
backup
April 09 2018 | 21:04 PM
കുന്ദമംഗലം: ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേയും ഭരണകൂട ഭീകരതയ്‌ക്കെതിരേയും ശക്തമായ താക്കീത് നല്‍കിയ ദലിത് മുന്നേറ്റമാണ് ഹര്‍ത്താലിലൂടെ പ്രകടമായതെന്ന് ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍.
കാര്യമായ മുന്നൊരുക്ക പ്രവര്‍ത്തനമില്ലാതെ നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനം നിശ്ചലമായത് പൊതുജനത്തിന്റെ അംഗീകാരം ദലിതര്‍ക്ക് ലഭിച്ചു എന്നതിന്റെ തെളിവാണ്. ഇത്രയധികം പ്രാധാന്യമുള്ള വിഷയം ജനങ്ങള്‍ നെഞ്ചേറ്റിയത് ഭാവിയില്‍ ദലിത് മുന്നേറ്റത്തിന് ശക്തി പകരുമെന്നുറപ്പായെന്നും ഇത് പരാജയപ്പെടുത്താന്‍ പത്രക്കുറിപ്പ് ഇറക്കിയവരും സഹകരിക്കാത്തവരും ദലിത് പീഡനം തന്നെയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദലിത് വിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ തെളിവാണ് ഇന്നലത്തെ ഹര്‍ത്താലിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."