HOME
DETAILS

ഗ്യാസ് സിലിണ്ടര്‍ തൂക്കക്കുറവ്: ഏജന്‍സികള്‍ക്കെതിരേ കേസെടുത്തു

  
backup
April 09 2018 | 21:04 PM

%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%95

 

തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗ്യാസ് വിതരണ ഏജന്‍സികളിലും വാഹനങ്ങളിലും ക്രമക്കേട് കണ്ടെത്തി. തൂക്കക്കുറവുള്ള ഗ്യാസ് സിലിണ്ടര്‍ വില്‍പ്പന നടത്തിയതിന് ആറ് ഏജന്‍സികള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.
ഭക്ഷ്യ പൊതുവിതരണ, ലീഗല്‍ മെട്രോളജി മന്ത്രി പി. തിലോത്തമന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. പാചകവാതകം വിതരണം ചെയ്യുന്ന ഏജന്‍സികളിലും വാഹനത്തിലും സിലിണ്ടറിന്റെ തൂക്കം ഉപഭോക്താവിനെ ബോധ്യപ്പെടുത്തുന്നതിനായി ത്രാസ് സൂക്ഷിക്കണമെന്ന ചട്ടം പാലിക്കാത്തതിന് 29 പേര്‍ക്കെതിരേ കേസെടുത്തു. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഗ്യാസ് സ്റ്റൗ, ഹോസ്, റഗുലേറ്റര്‍, ലൈറ്റര്‍ തുടങ്ങിയവ അടങ്ങിയ പായ്ക്കറ്റുകളില്‍ പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്തതിന് 10 കേസുകളും പായ്ക്കറ്റില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ അധിക വില ഈടാക്കിയതിന് ഒരു കേസും വില തിരുത്തിയതിന് ഒരു കേസും ലീഗല്‍ മെട്രോളജി ആക്ടിന്റെ മറ്റ് ലംഘനങ്ങള്‍ക്ക് 34 കേസുകളുമെടുത്തു. സംസ്ഥാനത്താകെ 81 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇഖ്ബാല്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago