HOME
DETAILS
MAL
ഗോത്രവിഭാഗത്തിന്റെ ലംപ്‌സം ഗ്രാന്റ് കുടിശ്ശിക ഒരുകോടി
backup
April 09 2018 | 21:04 PM
തിരുവനന്തപുരം: പട്ടികജാതി വര്‍ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്റ് കുടിശ്ശിക നല്‍കാനുള്ളത് ഒരുകോടി രൂപയോളം. പാവപ്പെട്ട ഗോത്രവിദ്യാര്‍ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് കുടിശികയാക്കിയതിനെതിരേ പ്രതിഷേധം വ്യാപകമായി.
പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് ലംപ്‌സം ഗ്രാന്റ് സ്റ്റൈപ്പന്റ് ഇനത്തില്‍ ഈ സാമ്പത്തിക വര്‍ഷം 90,15,657 രൂപ കൂടി വിതരണം ചെയ്യാനുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ തന്നെയാണ് നിയമസഭയെ അറിയിച്ചത്. ഈ തുക ഈ വര്‍ഷം തന്നെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും. പോസ്റ്റ്‌മെട്രിക് തലത്തില്‍ കുടിശികയില്ലെന്നും ആര്‍. രാജേഷിന്റെ ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."