എന്‍.സി.ഇ.ആര്.ടി: നിര്‍ദേശം സി.ബി.എസ്.ഇ പിന്‍വലിച്ചു
തിരുവനന്തപുരം: സി.ബി.എസ്.ഇ സ്കൂളുകള്‍ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ക്കു പകരം എന്‍.സി.ഇ.ആര്.ടിയുടെ പുസ്തകങ്ങള്‍ നിര്‍ബന്ധമായും വാങ്ങണമെന്നുമുള്ള നിര്‍ദേശം സി.ബി.എസ്.ഇ തിരുവനന്തപുരം മേഖലാകേന്ദ്രം പിന്‍വലിച്ചു. പുസ്തകം വാങ്ങുന്നതിനു എന്‍.സി.ഇ.ആര്.ടിക്കോ അംഗീകൃത കടകള്‍ക്കോ നല്കിയ ഇന്‍ഡന്റ് സി.ബി.എസ്.ഇക്കു നല്‍കണമെന്നും മെയ് 15നു മുന്‍പ് സി.ബി.എസ്.ഇ തിരുവനന്തപുരം മേഖലാ കേന്ദ്രത്തില്‍ വിശദാംശങ്ങള്‍ നല്‍കണമെന്നുമായിരുന്നു ഏഴാം തിയതി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. പരാതിയുണ്ടെങ്കില്‍ ഓണ്‍ലൈനായി അറിയിക്കാനുള്ള സംവിധാനവുമൊരുക്കിയിരുന്നു.
ഈ സര്‍ക്കുലര്‍ രണ്ടു ദിവസത്തിനുശേഷം പിന്‍വലിച്ച സി.ബി.എസ്.ഇ, ഇന്‍ഡന്റ് പഴയപോലെ എന്‍.സി.ഇ.ആര്.ടിക്ക് നല്കിയാല് മതിയെന്നും സ്കൂള്‍ വളപ്പിനകത്തെ കടകളില്‍നിന്ന് പഠന സാധനങ്ങള്‍ വാങ്ങിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. സ്വകാര്യ പുസ്തക പ്രസാധകരില്‍നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."