മലപ്പുറത്തിന്റെ മണ്ണും മനസുമറിയാന്‍ അവരെത്തി
മലപ്പുറം: മണ്ണും മനസും നേരിട്ടറിയാന്‍ ഇതര ജില്ലക്കാരായ വിദ്യാര്‍ഥികള്‍ മലപ്പുറത്തെത്തി. ഭാരത് ഭവന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സാംസ്‌കാരിക കേന്ദ്രങ്ങളെ അഭിമുഖീകരിച്ചുള്ള പഠനയാത്രയുടെ ഭാഗമായാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ വിദ്യാര്‍ഥികള്‍ എത്തിയത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ആറു വീതം കുട്ടികളാണ് കാസര്‍കോട്ടുനിന്നു പുറപ്പെട്ട സംഘത്തിലുള്ളത്. സംഘം ഇന്നലെ ജില്ലാ കലക്ടര്‍ അമിത് മീണയുമായി ആശയവിനിമയം നടത്തി. സാംസ്‌കാരിക പൈതൃകങ്ങളെക്കുറിച്ചു പുതിയ തലമുറയ്ക്ക് അവബോധം പകരണമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്റെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പഠനയാത്രയ്ക്കു തുടക്കമിട്ടിരുന്നത്.
സംസ്ഥാനത്തെ ഓരോ ദേശത്തിന്റെയും സാംസ്‌കാരിക പാരമ്പര്യം, കലാ രൂപങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയവ നേരിട്ടറിയാനാണ് യാത്ര. ക്ലാസിക്കല്‍ രംഗകലാ രൂപങ്ങളെ നേരില്‍ അറിയാനും സാംസ്‌കാരിക സ്ഥാപനങ്ങളെ പുതുതലമുറയ്ക്കു മനസിലാക്കിക്കൊടുക്കാനും പഠനയാത്ര ലക്ഷ്യമിടുന്നു. ഭാരത് ഭവന്‍ പ്രോഗ്രാം കോഡിനേറ്റര്‍ രാജേഷ്, രമേഷ് എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് യൂസുഫ്, അഞ്ജലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."