HOME
DETAILS

ദേശീയപാത വികസനം: കുടില്‍ കെട്ടി സമരത്തിന് പിന്തുണയേറുന്നു

  
backup
April 10 2018 | 02:04 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ചേലേമ്പ്ര: ദേശീയപാത വികസന വിഷയത്തില്‍ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടത്തുന്ന കുടില്‍ കെട്ടി സമരത്തിനു പിന്തുണയേറുന്നു. നേരത്തെ തയാറാക്കിയ അലൈന്‍മെന്റില്‍ പഞ്ചായത്തിലെ ചില ഇടത് അംഗങ്ങളുടെ അറിവോടെ അട്ടിമറി നടത്തിയതു പുനഃപരിശോധിച്ച് സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ഗൃഹസംരക്ഷണ സമിതിയാണ് സമരം നടത്തുന്നത്. നാലു ദിവസം പിന്നിട്ട സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരെത്തുന്നുണ്ട്.
സമരത്തിനു പിന്തുണയുമായി യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഇന്നലെ സമരപ്പന്തലിലെത്തി. എന്നാല്‍, എല്‍.ഡി.എഫ് ജനപ്രതിനിധികളുടെ നീക്കം ഇരകള്‍ക്കെതിരാണെന്ന് ആരോപണമുണ്ട്. സമരം നടത്തുന്ന ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖാപിക്കണമെന്ന് ഇന്നലെ നടന്ന ബോര്‍ഡ് യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കില്‍ ഇടത് അംഗങ്ങള്‍ എതിര്‍ത്തു. തുടര്‍ന്നു യോഗത്തില്‍നിന്നു യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു.
കൂടുതല്‍ വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെടാത്തവിധം ജനവാസം കുറഞ്ഞ മേഖലയില്‍ക്കൂടി വികസനം കൊണ്ടുവരണമെന്നാണ് നേരത്തെ ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഇതു മറച്ചുവച്ചു പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും അറിയാതെയാണ് നിലവിലെ അലൈന്‍മെന്റ് തയാറാക്കിതും സര്‍വേയ്ക്ക് അനുമതി നല്‍കിയതുമെന്നും യു.ഡി.എഫ് ആരോപിക്കുന്നു.

 

'നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനം'

 

തിരൂരങ്ങാടി: എ.ആര്‍ നഗറില്‍ നടന്നതു നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനമാണെന്ന് എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍. പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് അഴിഞ്ഞാടിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.
വികസനം ജനങ്ങള്‍ക്കുവേണ്ടിയാണ്. ജനങ്ങളെ പ്രയാസത്തിലാക്കിയിട്ടല്ല വികസനം കൊണ്ടുവരേണ്ടത്. കോര്‍പറേറ്റുകളെ സംരക്ഷിക്കുന്നതാണ് പുതിയ അലൈന്‍മെന്റ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നവരുടെ കിടപ്പാടം കവരുമ്പോള്‍ പ്രതിഷേധിക്കുന്നവരോടു പരിഷ്‌കൃത സമൂഹത്തിനു പ്രതീക്ഷിക്കാന്‍ കഴിയാത്ത ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു.
തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തുമ്പോഴുണ്ടാകുന്ന അഭിമാന ക്ഷതം പട്ടിണിയേക്കാള്‍ വലുതാണ്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന് ഉറപ്പുനല്‍കി അധികാരത്തിലെത്തിയ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇവരെ കണ്ടില്ലെന്നു നടിക്കുന്നതെന്നു ചോദിച്ച അവര്‍, സി.പി.എമ്മിന് എന്നു മുതലാണ് ജനകീയ സമരങ്ങളോട് പുച്ഛം തോന്നിത്തുടങ്ങിയതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago