കണിയൊരുക്കാന്‍ വെള്ളരി വിളയിച്ച് കര്‍ഷകര്‍
കുന്ദമംഗലം: കാര്‍ഷികോത്സവമായ വിഷുവിന് കണിയൊരുക്കാന്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വെള്ളരി വിളവെടുപ്പ് തുടങ്ങി. കുറ്റിക്കാട്ടൂര്‍, പൈങ്ങോട്ടുപുറം, ഭാഗങ്ങളില്‍ കണിവെള്ളരിപ്പാടങ്ങളില്‍ വിളവെടുപ്പ് പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണിവെള്ളരി കൃഷി ചെയ്യുന്നത് ഇവിടങ്ങളിലാണ്.
കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്കും മലബാറിന്റെ വിവിധ മാര്‍ക്കറ്റുകള്‍ളിലേക്കും ഈ ഭാഗങ്ങളില്‍ നിന്നാണ് വിഷുക്കണിയൊരുക്കാന്‍ വെള്ളരി എത്തുന്നത്. പാലക്കാട്, എറണാകുളം തുടങ്ങി ജില്ലകളില്‍ നിന്നുള്ള കച്ചവടക്കാര്‍ ഇവിടെ വന്ന് നേരിട്ട് കച്ചവടമുറപ്പിക്കുന്നുമുണ്ട്.
പ്രാദേശിക പച്ചക്കറി വിപണികള്‍, വിഷുവിപണി ലക്ഷ്യമാക്കി സ്വാശ്രയ സംഘങ്ങള്‍ എന്നിവയെല്ലാം കര്‍ഷകരില്‍ നിന്ന് വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇടങ്ങളുമുണ്ട്. കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടുപുറം, പെരുവയല്‍ പഞ്ചായത്തിലെ കുറ്റിക്കാട്ടൂര്‍, പെരുവയല്‍, മാവൂര്‍ പഞ്ചായത്തിലെ മലപ്രം, മവൂര്‍പാടം, ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂര്‍, മഞ്ഞൊടി തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ കണിവെള്ളരി കൃഷി ചെയ്യുന്നത്.
ആദ്യകാലങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരുന്നു വെള്ളരി കൃഷി ചെയ്തിരുന്നത്. ഇപ്പോള്‍ ഹെക്ടര്‍ കണക്കിനു സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിച്ചു. ഒന്നര മാസത്തെ അധ്വാനത്തിനൊടുവില്‍ ഫലം പറിച്ചെടുക്കാനാകുമെന്നതാണ് വെള്ളരി കൃഷിയുടെ പ്രത്യേകത. ഏക്കര്‍ കണക്കിന് സ്ഥലത്താണ് പൈങ്ങോട്ടുപുറത്ത് വെള്ളരി കൃഷി ചെയ്യുന്നത്.
അതേസമയം ഇത്തവണ അപ്രതീക്ഷിതമായെത്തിയ വേനല്‍മഴ കാരണം വള്ളികള്‍ തഴച്ചുവളരുകയും കായ കുറയുകയും ചെയ്തു. സാധാരണ ഉല്‍പ്പാദനബോണസ് എന്നനിലയില്‍ കിട്ടിയിരുന്ന സംഖ്യയും വളരെകുറഞ്ഞു. വിഷു വിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് വിളഞ്ഞത് ഏറെയും സാധാരണ വെള്ളരിയായതിനാല്‍ കനത്ത നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."