ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം
കല്‍പ്പറ്റ: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ ഭാഗികം.
ആദ്യമണിക്കൂറുകളില്‍ വാഹനം തടയലും കടയടപ്പിക്കലുമടക്കം നടന്നെങ്കിലും പിന്നീട് സമരാനുകൂലികള്‍ പിന്‍വാങ്ങി. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വിസുകള്‍ നടത്തി. പലയിടത്തും കടകമ്പോളങ്ങളും പ്രവര്‍ത്തിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വിസുകള്‍ പതിവുപോലെ തന്നെ നടന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങളും ചരക്കുവാഹനങ്ങളും നിരത്തിലങ്ങി.
ഓട്ടോറിക്ഷ അടക്കമുള്ള ടാക്‌സി വാഹനങ്ങള്‍ വളരെ ചുരുക്കം മാത്രമാണ് സവിസ് നടത്തിയത്. സര്‍ക്കാര്‍ ഓഫിസുകളിലെ ഹാജര്‍നിലയും കുറവായിരുന്നു. മിക്ക ടൗണുകളിലും കട കമ്പോളങ്ങള്‍ ഭൂരിഭാഗവും അടിച്ചിട്ട നിലയിലായിരുന്നു.
സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, പടിഞ്ഞാറത്തറ ടൗണുകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. നഗരങ്ങളിലെ ജനജീവിതം ഹര്‍ത്താലില്‍ നിശ്ചലമായി. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി ഭാഗങ്ങളിലും ഉച്ചവരെ കടകമ്പോളങ്ങള്‍ ഭൂരിഭാഗവും അടഞ്ഞുകിടന്നു. ചെറിയ ടൗണുകളില്‍ രാവിലെ മുതല്‍ കടകമ്പോളങ്ങള്‍ പ്രവര്‍ത്തിച്ചു.
സ്വകാര്യ വാഹനങ്ങള്‍ മിക്കതും നിരത്തിലിറങ്ങി. പൊലിസിന്റെ കനത്ത സുരക്ഷ ജില്ലയിലെ വിവിധ ടൗണുകള്‍ക്കുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."