മുത്തങ്ങ സമരക്കാര്‍ക്ക് നല്‍കിയ ഭൂമിയില്‍ വ്യാപക ഇഞ്ചി കൃഷി
മേപ്പാടി: മുത്തങ്ങ പാക്കേജിന്റെ ഭാഗമായി വെള്ളരിമലയില്‍ വിതരണം ചെയ്ത ഭൂമിയില്‍ സ്വകാര്യ വ്യക്തിയുടെ വ്യാപക കൃഷി.
ആദിവാസികള്‍ക്ക് പാട്ടകൂലി പോലും നല്‍കാതെ നൂറ് ഏക്കറിലേറെ വരുന്ന ഭൂമിയാണ് യന്ത്രങ്ങള്‍ ഉപയോഗിച്ച് തരം മാറ്റിയ ശേഷം കൃഷി ആരംഭിച്ചിരിക്കുന്നത്.
കള്ളാടി ക്ഷേത്രത്തിന് സമീപത്തെ നൂറ്റി ഇരുപത് ഏക്കര്‍ ഭൂമിയാണ് ആദിവാസികള്‍ക്ക് നല്‍കിയത്. കൈവശരേഖ വിതരണം ചെയ്യുകയും ഭൂമി അളന്ന് കല്ലിടുകയും ചെയ്തു. എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ ഭൂമി ഏതാണെന്ന് കൃത്യമായി ചൂണ്ടി കാണിച്ചിട്ടില്ല. 30 ഓളം ആദിവാസികള്‍ക്ക് മാത്രമാണ് കൃത്യമായി ഭൂമി ചൂണ്ടിക്കാണിച്ചത്. ഇവര്‍ കുടില്‍ കെട്ടി താമസം ആരംഭിക്കുകയും ചെയ്തു.
ബാക്കിയുള്ളവരാണ് ചൂഷണത്തിന് ഇരയായത്. നൂല്‍പ്പുഴ സ്വദേശിയാണത്രെ ഇഞ്ചി കൃഷിക്ക് പിന്നില്‍. ആദിവാസികളെ കബളിപ്പിച്ചതിനെതിരേ ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."