നിയന്ത്രണങ്ങള്‍ക്കിടയിലും 'കുറുവ' തന്നെ പ്രിയം
കല്‍പ്പറ്റ: ജില്ലയിലെ വിനോദസഞ്ചാരികള്‍ ഏറെ എത്തുന്നത് ജൈവ സമ്പന്നവും പ്രകൃതി രമണീയവും രാഷ്ട്രീയവടം വലിയില്‍ കുടുങ്ങി പൊലിമ നഷ്ടപ്പെട്ട വനം വകുപ്പിന്റെ കീഴിലുള്ള കുറുവ ദ്വീപില്‍ തന്നെ.
2016 ല്‍ 3,61490 സന്ദര്‍ശകരാണ് കുറുവയലെത്തിയത്. ജില്ലയിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ചെമ്പ്ര പീക്കില്‍ ഇതേവര്‍ഷം 87220 പേര്‍ മാത്രമാണ് എത്തിയത്. സൂചിപ്പാറ വെള്ളച്ചാട്ടം-235678, ബ്രഹ്മഗിരി-919, മുനീശ്വരന്‍കുന്ന് -3492, മീന്‍മുട്ടി-25266, മുത്തങ്ങ-77029, തോല്‍പ്പെട്ടി 58552 എന്നിങ്ങനെയാണ് മറ്റു വിനോദ സഞ്ചാരി കേന്ദ്രങ്ങളിലെത്തിയ സഞ്ചാരികളുടെ എണ്ണം.
എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കുറുവയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. 2017ല്‍ 21574 പേരാണ് കുറുവ സന്ദര്‍ശിച്ചത്. എന്നാല്‍ ഇതിലധികം സഞ്ചാരികള്‍ പ്രവേശനം ലഭിക്കാതെ നിരാശരായി മടങ്ങിയിട്ടുമുണ്ട്. ഇതേ വര്‍ഷം വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മറ്റു കേന്ദ്രങ്ങളില്‍ എത്തിയ സഞ്ചാരികളുടെ എണ്ണത്തെ അപേക്ഷിച്ച് നിയന്ത്രണങ്ങളുണ്ടായിട്ടും കുറുവ തന്നെയാണ് ജില്ലയിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ശിക്കുന്നത് എന്നതിന് തെളിവാണ്. ഇതേ സമയം ചെമ്പ്ര പീക്കില്‍ എത്തിയത് 49236 പേരാണ്. സൂചിപ്പാറയില്‍ 219095, ബ്രഹ്മഗിരിയില്‍ 1151, മുനീശ്വരന്‍കുന്നില്‍ 11219, മീന്‍മുട്ടിയില്‍ 4178, മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ യഥാക്രമം 85025, 54827 സഞ്ചാരികളുമാണെത്തിയത്.
എന്നാല്‍ സി.പി.ഐ-സി.പി.എം വടം വലിയെ തുടര്‍ന്ന് 2017 അവസാനവും 2018 ന്റെ തുടക്കത്തിലും കുറുവ ദ്വീപ് അടച്ചിട്ടതിനാല്‍ സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആകെ കുറുവ സന്ദര്‍ശിച്ചത് 21574 പേരാണ്. അതേ സമയം സൂചിപ്പാറയില്‍ ഈ കാലയളവില്‍ 44235 പേരും ബാണാസുര മീന്‍മുട്ടിയില്‍ 33683 പേരും മുത്തങ്ങയില്‍ 12182 പേരും തോല്‍പ്പെട്ടിയില്‍ 7812 പേരും എത്തി.
മഴക്കാലത്ത് കുറുവ ദ്വീപ് അടച്ചിടുമെങ്കിലും സന്ദര്‍ശകരുടെ എണ്ണം താരതമ്യേനെ ഇവിടെ തന്നെയാണ് കൂടുതല്‍.
കുറുവ ദ്വീപിന് താങ്ങാനാവാത്ത വിധം സന്ദര്‍ശകര്‍ എത്തുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പാരിസ്ഥിതിക ആഘാതം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവില്‍ ഒരു ദിവസം 400 പേര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."