അനധികൃത മത്സ്യബന്ധനം: ബോട്ട് കസ്റ്റഡിയില്‍
കണ്ണൂര്‍: അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു.'അരുള്‍ മോന്' എന്ന ബോട്ടാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്.ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ സംശയാസ്പദമായ രീതിയില്‍ കസ്റ്റഡിയിലെടുത്തത്. അഴീക്കല്‍ അഴിക്ക് പുറത്ത് നങ്കൂരമിട്ടിരുന്ന ബോട്ടില്‍ വളത്തിനായി കൊണ്ടുവന്ന ഇരുന്നൂറോളം പെട്ടി ചെറുമത്സ്യങ്ങളും കണ്ടെത്തി. യന്ത്രത്തകരാറായതിനാല് രക്ഷാപ്രവര്‍ത്തനം നടത്തി, ബോട്ടും ഇതിലുണ്ടായിയിരുന്ന 12 തൊഴിലാളികളെയും ഉച്ചയോടെ സുരക്ഷിതമായി അഴീക്കല്‍ ഹാര്‍ബറിലെത്തിച്ചു. പരിശോധനയില്‍ തമിഴ്നാട് സ്വദേശിയായ അരുള്‍ദാസിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിനു രജിസ്ട്രേഷനും അനുബന്ധ രേഖകളുമില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് അസി. രജിസ്ട്രാര്‍ രജിതയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള റിപ്പോര്‍ട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. പരിശോധനയിലും രക്ഷാപ്രവര്‍ത്തനത്തിലും സിവില്‍ പൊലിസ് ഓഫിസര്‍മാരായ കെ.പി രഞ്ജിത്, റസ്ക്യൂ ഗാര്‍ഡ് ഷൈജു, ബോട്ട് സ്രാങ്കുമാരായ അജിത്ത്, അയൂബ്, ഡ്രൈവര്‍ ബിജോയ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."