റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി കസ്റ്റഡിയില്‍
തിരുവനന്തപുരം: കിളിമാനൂരിലെ റേഡിയോ ജോക്കി കോലപാതകക്കേസില്‍ മുഖ്യപ്രതി അലിഭായിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയതിന് പിന്നാലെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
അലിഭായ് എന്ന സാലിഹ് ബിന്‍ ജലാലാണ് പിടിയിലായത്. ഖത്തറില്‍ നിന്നാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്. കൊലപാതക ശേഷം ഇയാള്‍ കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടക്കുകയായിരുന്നു.
അലിഭായി കേരളത്തിലെത്തുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വിസ കാലാവധി റദ്ദാക്കണമെന്ന് സ്പോണ്‍സറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രാജേഷിന്റെ വധത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ഓച്ചിറ സ്വദേശി യാസിര്‍ അബൂബക്കറിന്റെ അറസ്റ്റാണ് പൊലിസ് രേഖപ്പെടുത്തിയത്. ക്വട്ടേഷന്‍ സംഘാംഗങ്ങളായ അലിഭായി, അപ്പുണ്ണി എന്നിവരെ ബംഗളൂരുവില്‍ എത്തിച്ച് രക്ഷപെടാന്‍ വഴിയൊരുക്കിയത് യാസിര്‍ ആണ്.
പ്രതികള്‍ എത്തിയ കാര്‍ അടൂരിലെത്തിച്ച് ഉപേക്ഷിച്ചതും ക്വട്ടേഷന്‍ സംഘത്തിന് പണമിടപാട് നടത്താനുള്ള എ.ടി.എം കാര്‍ഡ് എടുത്തുനല്‍കിയതും എഞ്ചിനീയറായ യാസിര്‍ ആണെന്ന് പൊലിസ് പറയുന്നു. ക്വട്ടേഷന്‍ സംഘം കേരളത്തില്‍ എത്തിയതുമുതലുള്ള ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും പൊലിസ് കണ്ടെത്തി. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. കൊല്ലം സ്വദേശി അപ്പുണ്ണിയെ പ്രതികള്‍ക്ക് താമസസൗകര്യമൊരുക്കിയതിന് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."