മസ്ജിദിന് കമനീയ ചാരുതയൊരുക്കി നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരം ഉരുപ്പടികള്‍
ചെങ്കള: 800 ലേറെ വര്‍ഷം പഴക്കമുള്ള ജുമാ മസ്ജിദ് 60 വര്‍ഷം മുന്‍പ് പൊളിച്ചു മാറ്റുമ്പോള്‍ ഉപേക്ഷിക്കാന്‍ കരുതിയ മരം ഉരുപ്പടികള്‍ ഉപയോഗിച്ച് ചെങ്കള ജുമാ മസ്ജിദിന് കമനീയ ചാരുത പകര്‍ന്നു. ചെങ്കള ഹൈദ്രോസ് ജുമാ മസ്ജിദിലെ ചുമരുകളും കവാടങ്ങളും മിഹ്റാബുമാണ് പഴയ മരം ഉരുപ്പടികള്‍ ഉപയോഗിച്ച് കരവിരുതിന്റെ ദൃശ്യചാരുത പകര്‍ന്നിരിക്കുന്നത്.
ഈ വര്‍ഷത്തെ ഉറൂസ് പരിപാടികളോട് അനുബന്ധിച്ച് മസ്ജിദില്‍ നവീകരണം നടത്തുമ്പോഴാണ് ഉപേക്ഷിക്കപ്പെട്ട മരങ്ങള്‍ ഉപയോഗിച്ച് മോടിപിടിപ്പിക്കാന്‍ തീരുമാനിച്ചത്.
തുടര്‍ന്നാണ് 10 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് മസ്ജിദിന്റെ അകവശം കരവിരുതില്‍ മോടികൂട്ടിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരം ഉരുപ്പടികള്‍ മുഴുവനും ഈര്‍ച്ച മില്ലിലെത്തിച്ച് ആവശ്യത്തിനനുസരിച്ച് പാകപ്പെടുത്തിയാണ് മസ്ജിദിനകത്തെ ചുമരിലും മറ്റും പിടിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട് പോകേണ്ട മരം ഉരുപ്പടികള്‍ ഉപയോഗിച്ച് പള്ളി നവീകരിച്ചത് കാഴ്ച്ചക്കാരിലും കൗതുകമുയര്‍ത്തുന്നുണ്ട്.
പ്രസിഡന്റ് എം.എ അബൂബക്കര്‍ ഹാജി, സെക്രട്ടറി സി.വി അബ്ദുല്ല ഹാജി എന്നിവരുടെ കീഴിലുള്ള കമ്മിറ്റിയാണ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."