HOME
DETAILS

പ്രതിഷേധമിരമ്പി ഹര്‍ത്താല്‍

  
backup
April 10 2018 | 04:04 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

 

കാസര്‍കോട്: ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. വ്യാപാരികളും ബസ് ഉടമകളും സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തകര്‍ രാവിലെ തന്നെ റോഡുകളില്‍ ഇറങ്ങിയിരുന്നു. കൂടാതെ ഹര്‍ത്താലിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വിവിധയിടങ്ങളില്‍ പ്രകടനം നടത്തി.
പെരിയ ദേശീയപാത രാവിലെ തന്നെ ദലിത് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തുടര്‍ന്ന് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വിസ് നടത്തിയില്ല. തുടര്‍ന്ന് ബേക്കല്‍ സി.ഐ വിശ്വംഭരന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി ഹര്‍ത്താല്‍ അനുകൂലികളെ പാതയില്‍നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. തുടര്‍ന്ന് സമരക്കാര്‍ പ്രകടനമായി ചാലിങ്കാല്‍ ഭാഗത്തേക്ക് നീങ്ങി. ഇതിനിടെ കേന്ദ്ര സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയ സംഘം വാഹനങ്ങള്‍ തടഞ്ഞു. പെരിയക്ക് പുറമേ ചാലിങ്കാല്‍ പഞ്ചായത്ത്, മാവുങ്കാലിനടുത്ത മൂലക്കണ്ടം പ്രദേശങ്ങളിലും ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞു.
പൊയിനാച്ചി ബന്തടുക്ക പാതയില്‍ കാഞ്ഞിരത്തുങ്കാല്‍ ടൗണില്‍ റോഡിന് കുറുകെ കരിങ്കല്ലുകള്‍ വച്ച് ഗതാഗതം തടസപ്പെടുത്തി. പിന്നീട് ബേഡകം പൊലിസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബന്തടുക്ക, പാണത്തൂര്‍ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ എന്നിവ സര്‍വിസ് നടത്തിയില്ല. ബദിയഡുക്ക, പെര്‍ള, അഡൂര്‍, മുള്ളേരിയ തുടങ്ങിയ ഭാഗങ്ങളിലേക്കും ബസുകള്‍ സര്‍വിസ് നടത്തിയില്ല. സുള്ള്യ, മടിക്കേരി, സീതാംഗോളി, കാസര്‍കോട് - കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാത, ഉപ്പള എന്നീ ഭാഗങ്ങളില്‍ സാധാരണനിലയില്‍ ബസുകള്‍ സര്‍വിസ് നടത്തി. അതിനിടെ ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ച് ചെര്‍ക്കളയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസുകള്‍ തടഞ്ഞു.
എന്നാല്‍ കാസര്‍കോട്,കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള നഗരങ്ങളെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ബദിയഡുക്ക മുകളിലെ ബസാറില്‍ റോഡ് തടസപ്പെടുത്തിയവരെ പൊലിസ് അറസ്റ്റുചെയ്തു നീക്കി. രാവിലെ ആറോടെ ചെര്‍ക്കള കെ.കെ പുറത്ത് റോഡ് ഉപരോധിച്ച 11 പേരെയാണ് വിദ്യാനഗര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
അതേസമയം തീരദേശ മേഖലകളെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ലെങ്കിലും മലയോര മേഖലയില്‍ പൂര്‍ണമായി. കിനാനൂര്‍ കരിന്തളം, കോടോംബേളൂര്‍, കള്ളാര്‍, പനത്തടി, ബളാല്‍ പഞ്ചായത്തുകളെയാണ് ഹര്‍ത്താല്‍ പൂര്‍ണമായും ബാധിച്ചത്. കൊല്ലമ്പാറയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ രാവിലെ തന്നെ റോഡ് ഉപരോധിക്കാന്‍ എത്തിയിരുന്നു.
തുടക്കത്തില്‍ പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ ഇവരെ തടയാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. തുടര്‍ന്ന് പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഉച്ചയോടെ ഉപരോധം അവസാനിപ്പിച്ചു. സുരേഷ് മഞ്ഞളംബര, രാജന്‍ പനങ്ങാട്, ഷിജുവട്ടക്കല്ല്, മധു പരപ്പച്ചാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരപ്പയിലും രാവിലെ മുതല്‍ തന്നെ റോഡ് ഉപരോധിച്ചിരുന്നു.
ചെറുവത്തൂരിലും ഹര്‍ത്താല്‍ കാര്യമായി ബാധിച്ചു. പതിവ് പോലെ രാവിലെ തന്നെ കടകള്‍ തുറന്നെങ്കിലും പത്തുമണിയോടെ എത്തിയ ഹര്‍ത്താലനുകൂലികള്‍ കടകള്‍ അടപ്പിക്കുകയും വഹാന ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സ്വാകര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവച്ചു. ദളിത് കോണ്‍ഗ്രസ്, സാധുജന പരിഷത്ത് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ചെറുവത്തൂരില്‍ വഴിതടഞ്ഞത്.
തൃക്കരിപ്പൂരിലും ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ തന്നെ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ഉച്ചയോടെ പ്രതിഷേധവുമായെത്തിയ ഹര്‍ത്താലനുകൂലികള്‍ കടകള്‍ അടപ്പിച്ചു. തുടര്‍ന്ന് നടക്കാവിലും തൃക്കരിപ്പൂര്‍ ടൗണിലും വാഹനങ്ങള്‍ തടഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago