ജംഇയ്യത്തുല്‍ മുദരീസീന്‍ ജില്ലാ സംഗമം നാളെ
പാലക്കാട്: സമസ്ത പാലക്കാട് ജില്ലാ സമ്മേളന പ്രചാരണത്തിന്റഭാഗമായി സമസ്ത കേരള ജംഇയ്യതുല്‍ മുദരീസീന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാസംഗമം നാളെ ഉച്ചക്ക് 1.30ന് പൊട്ടചിറ അന്‍വരിയ്യ അറബിക് കോളജില്‍ നടക്കും. നെല്ലായ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ സിയാറത്തിനു നേതൃത്വം നല്‍കും.
സി. മുഹമ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ അധ്യക്ഷനാകും. സമസ്ത ട്രഷറര്‍ സി.കെ.എം.സാദിക്ക് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ഥന നടത്തും.
ജംഇയ്യത്തുല്‍ മുദരീസീന്‍ സംസ്ഥാന സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അന്‍വരിയ്യ പ്രിന്‍സിപ്പല്‍ യൂസുഫ് മുസ്‌ലിയാര്‍, പി.കെ ഇമ്പിച്ചികോയ തങ്ങള്‍ പഴയലക്കിടി, ഇമ്പിച്ചി കോയതങ്ങള്‍ കൊടക്കാട്, അലവി ഫൈസികുളപറമ്പ്, സി. മുഹമ്മദ് അലി ഫൈസി ചങ്ങലീരി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, കെ.സി അബൂബക്കര്‍ ദാരിമി. ജി.എം സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സി. മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂര്‍, ഹബീബ് ഫൈസി കൊട്ടോപ്പാടം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, അന്‍വര്‍ സാദിക്ക് ഫൈസി കാഞ്ഞിരപ്പുഴ, സൈനുദ്ദീന്‍ മന്നാനി പാലക്കാട്, സൈദലവി ദാരിമി വാണിയംകുളം, അബ്ദുറഹിമാന്‍ വഹബി തെയ്യോട്ടുചിറ, ശിഹാബുദ്ദീന്‍ അന്‍വരി നാട്ടുകല്‍, അബൂബക്കര്‍ മുസ്‌ലിയാര്‍ വലിയകുന്ന്, അലി ഫൈസി പെങ്ങാട്ടിരി, മുഹമ്മദ് അലി അന്‍വരി പങ്കെടുക്കും.
മുദരീസുമാര്‍കുള്ള അംഗത്വത്തിനുള്ള അപേക്ഷ, ദര്‍സുകളിലെക്കു തയ്യാര്‍ ചെയ്ത രജിസ്റ്റര്‍ ബുക്ക്, അപേക്ഷ ഫോം തുടങ്ങിയ വസംഗമത്തില്‍ വിതരണം ചെയ്യും.
മണ്ണാര്‍ക്കാട്: സമസ്ത പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കമ്മിറ്റി സംഘടിക്കുന്ന സംഗമത്തില്‍ ജില്ലയിലെ ദര്‍സ് അറബിക് കോളജുകളില്‍ സേവനം ചെയ്യുന്ന ഉസ്താദുമാരും, മുമ്പ് സേവനം ചെയ്തിരുന്നവരും. മറ്റു പ്രസ്ഥാനബന്ധുക്കളും പങ്കെടുക്കണമെന്ന് സമസ്തട്രഷറര്‍ സി.കെ.എം സാദിക്ക് മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."