കേരളം പ്രവാചക കുടുംബത്തെ ആദരിച്ച നാട്: ബഷീറലി തങ്ങള്‍
മുള്ളൂര്‍ക്കര: പ്രവാചകന്‍ മുഹമ്മദ് നബി യുടെ കുടുംബ പരമ്പരയായ അഹ്‌ലുബൈത്തിനെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്ത നാടാണ് കേരളമെന്നു പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു, കേരളത്തിലെ അഹ്‌ലുബൈത്തിന്റെ ആധികാരിക സംഘടനയായ അക്‌സയുടെ തൃശൂര്‍ ജില്ലാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ തങ്ങള്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിയവരില്‍ നിരവധി സയ്യിദന്മാരുണ്ടെന്നും മമ്പുറം തങ്ങളെയും ചെമ്പകശ്ശേരി തങ്ങളെയും തന്റെ പിതാമഹനായ പാണക്കാട്ടെ വലിയ തങ്ങളെയും സമൂഹം എന്നുമോര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കമ്മിറ്റികളിലും വ്യത്യസ്ത സംഘടനകളിലും നേതൃത്വം നല്‍കുന്ന തങ്ങള്‍മാരുടെ ഏക കൂട്ടായ്മയായ അക്‌സയുടെ സംസ്ഥാന സമ്മേളനം മെയ് അഞ്ചിന് കോഴിക്കോട് നടത്തുമെന്നും തങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പിള്ളി അധ്യക്ഷനായി.
സംസ്ഥാന പ്രതിനിധികളായ സയ്യിദ് സ്വാലിഹ് ശിഹാബ്, അബ്ദുള്ള ജിഫ്രി, അഹമ്മദ് മശ്ഹൂര്‍, സയ്യിദ് അബ്ദുള്‍റഹിമാന്‍ ബാഫഖി, ത്വാഹാ ബാഫക്കി, എ. എസ്. എം. അസ്ഗറലി തങ്ങള്‍, എസ്. കെ. ഹാഷിം തങ്ങള്‍, ഹുസൈന്‍ ഹിബിഷി, ബി. ടി. എം. സ്വാലിഹ് തങ്ങള്‍, ഷെബീര്‍ തങ്ങള്‍, അഷ്‌റഫ് തങ്ങള്‍ വാടാനപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം. പി. കുഞ്ഞിക്കോയ തങ്ങള്‍ സ്വാഗതവും ട്രഷറര്‍ മുസ്തഫ കെ തങ്ങള്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."