നാട്ടിക എം.എല്‍.എ ഗീതാഗോപിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
തൃപ്രയാര്‍: ഹര്‍ത്താല്‍ ദിനത്തില്‍ തൃപ്രയാര്‍ ഫയര്‍ ഏന്റ് റെസ്‌ക്യൂ സ്റ്റേഷന്റെ ഉദ്ഘാടനത്തിന് നേതൃത്വം നല്‍കിയ നാട്ടിക എം.എല്‍.എ ഗീതാഗോപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത പരിപാടിക്കിടയിലാണ് എം.എല്‍.എക്കെതിരെ പ്രതിഷേധം നടന്നത്. എം.എല്‍.എ അധ്യക്ഷ പ്രസംഗത്തിന് എഴുന്നേറ്റ ഉടനെയാണ് പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദലിത്കള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ദലിത് ഐക്യവേദി കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം തന്നെ ദലിത് വിഭാഗത്തിന്റെ പ്രതിനിധിയായ എം.എല്‍.എ സ്വന്തം മണ്ഡലത്തില്‍ ഔദ്യോഗിക പരിപാടി നടത്തുന്നത് ദലിത് വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണന്നും എം.എല്‍.എയോടുള്ള ദലിത് വിഭാഗങ്ങളുടെ പ്രതിഷേധത്തിന് ഒരു നാടിന്റെ പിന്തുണയാണ് പ്രതിഷേധത്തിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രകടമാക്കിയതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഉദ്ഘാടന വേദിക്കരികില്‍ വന്‍ പൊലിസ് സംഘം നിലയുറപ്പിച്ചിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധവുമായി എത്തിയവരെ റോഡില്‍വെച്ച് തന്നെ പൊലിസ് തടഞ്ഞു. തുടര്‍ന്ന് പൊലിസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്ത് നീക്കുന്നതിനിടയിലാണ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡന്റ് എ.എ മുഹമ്മദ്ഹാഷിമിനാണ് പരുക്കേറ്റത്. എ.എം മെഹബൂബ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ യദുകൃഷ്ണ, ടി.വി ഷൈന്‍, ശ്രീദര്‍ശ് വടക്കൂട്ട്, ഇസ്മായില്‍ അറക്കല്‍ എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടയച്ചു. എം.എല്‍.എക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചും ദളിത് ഐക്യവേദിയുടെ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃപ്രയാറില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."