പ്രണവ് മുരുകേശന് ചികിത്സാ സഹായവുമായി ഒസിറിസ് ക്ലബ്ബ്
കൂത്താട്ടുകുളം: തലസ്സെമിയ മേജര്‍ രോഗബാധിതനായ പ്രണവ് മുരുകേശന്റെ മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സക്കായി കൈനി ഒസിറിസ് ക്ലബ്ബ് പ്രവര്‍ത്തകര്‍ സമാഹരിച്ച 21,150 രൂപ സഹായ സമിതി ഭാരവാഹികളെ ഏല്‍പ്പിച്ചു. തിരുമാറാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ പ്രകാശന്‍ ക്ലബ്ബ് പ്രസിഡന്റ് കെ.കെ സോമനില്‍ നിന്നും തുക ഏറ്റുവാങ്ങി. സെക്രട്ടറി സജി കെ.എസ് അധ്യക്ഷനായി. സഹായ സമിതി ഭാരവാഹികളായ ബിനോയ് .കള്ളാട്ടുകുഴി, രജു കരിമ്പനയ്ക്കല്‍, എസ്. ശ്രീനിവാസന്‍ ,ക്ലബ് പ്രവര്‍ത്തകരായ ഷിബു മലയില്‍, സുനില്‍.കെ. എസ, വി.കെ.വിനേഷ്, ബിജു, ചിസിന്‍ രവി ജോണി മുകളേല്‍, എല്‍ദോ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
തിരുമാറാടി പഞ്ചായത്ത് കാക്കൂര്‍ പുത്തെന്‍പുരയില്‍ പി.ഡി മുരുകേശന്റെയും ലതയുടെയും ഏക മകനാണ് പ്രണവ് (16). വടകര സെന്റ് ജോണ്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ്. .
മജ്ജ മാറ്റിവക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് ഏകദേശം നാല്‍പത്തയഞ്ചു (45,00,000) ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. നിര്‍ധനരായ ഇവരുടെ ഏക ആശ്രയം സുമനസുകളുടെ കാരുണ്യം മാത്രമാണ്. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ പ്രകാശന്‍ (ചെയര്‍മാന്‍), ഓള്‍ കേരള ഫോട്ടോഗ്രാഫെഴ്‌സ് അസോസിയേഷന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ബിനോയ് കള്ളാട്ടുകുഴി (ജനറല്‍ കണ്‍വീനര്‍), എസ് ശ്രീനിവാസന്‍ (ട്രഷറര്‍)എന്നിവരുടെ പേരില്‍ പാമ്പാക്കുട ഫെഡറല്‍ ബാങ്കില്‍ പ്രണവ് മുരുകേശന് ചികിത്സാ സഹായ നിധി (അക്കൗണ്ട് നം: 18490100035487, ഐ.എഫ്.എസ്.സി: എഫ്.ഡി.ആര്‍.എല്‍ 0001849) അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."