അരൂര്‍ അഗ്നിരക്ഷാ നിലയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
ആലപ്പുഴ: അരൂരിന്റെ ഏറെക്കാലത്തെ ആവശ്യമായിരുന്നഅഗ്നിരക്ഷാ നിലയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.
നേരത്തെ അത്യാഹിതമുണ്ടാകുമ്പോള്‍ മട്ടാഞ്ചേരിയില്‍ നിന്നോ ചേര്‍ത്തലയില്‍ നിന്നോ ഫയര്‍ എന്‍ജിിനുകളെ എത്തിക്കുകയായിരുന്നു പതിവ്.
അരൂരില്‍ അഗ്‌നിരക്ഷ നിലയം തുടങ്ങുന്നതോടെ നാടിന്റെ ഏറെക്കാലത്തെ ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു.
തീപിടിത്തം നിന്ത്രിക്കുക എന്നതിലുപരി ഏത് അത്യാഹിതങ്ങളേയും നേരിടാന്‍ തക്കവണ്ണമുള്ള സേനയായി അഗ്‌നിരക്ഷ വകുപ്പിനെ മാറ്റുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനം എത്രയും പെട്ടെന്ന് ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്വയം അപകടം വിളിച്ചു വരുത്തുന്ന സംസ്‌കാരത്തിലേക്ക് നമ്മള്‍ പോകുന്നുണ്ടോയെന്ന് സംശയിക്കണം. അപകടമുണ്ടായാല്‍ നിഷ്‌ക്രിയരാകുന്ന സമീപനം പാടില്ല.
ഏറ്റവും അപകടകരമായ സ്ഥലത്ത് സെല്‍ഫിയെടുക്കുന്ന പ്രവണതയും ഇന്ന് കൂടിവരികയാണ്. ശരിയായ ബോധവല്‍ക്കരണവും പ്രഥമ ശുശ്രൂഷ രംഗത്ത് സാധാരണക്കാര്‍ക്കും സേനാംഗങ്ങള്‍ക്കും പരിശീലനവും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൃശൂര്‍ നാട്ടികയില്‍ തുടങ്ങിയ അഗ്‌നിരക്ഷ നിലയത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി വീഡിയോകോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.
അഡ്വ.എ.എം ആരിഫ് എം.എല്‍.എ അധ്യക്ഷക്ഷത വഹിച്ച യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ദലീമ ജോജോ, അഗ്‌നിരക്ഷ വകുപ്പുമേധാവി ടോമിന്‍ ജെ.തച്ചങ്കരി, പഞ്ചായത്ത് പ്രസിഡന്റുമാരായ മണി പ്രഭാകരന്‍, ബി.രത്‌നമ്മ, കെ.ആര്‍. നന്ദകുമാര്‍, വി.കെ.രിരീശന്‍, മേരി മഞ്ജു, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍, കെ.എസ്.ഡി.പി. ചെയര്‍മാന്‍ സി.ബി.ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.
21 ജീവനക്കാരും രണ്ട് ഫയര്‍എഞ്ചിനുകളുമാണ് നിലയിത്തില്‍ അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."