HOME
DETAILS

ജില്ലയില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ ഏകോപനം: ശില്‍പശാല 11ന്

  
backup
April 10 2018 | 05:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%93%e0%b4%a3%e0%b5%8d


ആലപ്പുഴ: : ആലപ്പുഴ ജില്ലയെ സമ്പുര്‍ണ്ണ ഡിജിറ്റല്‍ ജില്ലയാക്കി മാറ്റുന്നതിന് നടപടി തുടങ്ങി. ഒറ്റപ്പെട്ട ഓണ്‍ലൈന്‍ ഡിജിറ്റല്‍ സംവിധാനങ്ങളെ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതിനുള്ള നടപടിയാണ് ആരംഭിച്ചത്. ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെയും ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെയും കേന്ദ്ര-ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന് കീഴിലെ വികാസ് പീഡിയ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെയും നേതൃത്വത്തില്‍ അക്ഷയ, ലീഡ് ബാങ്ക്, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ഡിജിറ്റല്‍ യജ്ഞത്തിന്റെ ഭാഗമായാണ് സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ യജ്ഞത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയ ആദ്യത്തെ ജില്ലയാണ് ആലപ്പുഴ.ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നൂറോളം ഡിജിറ്റല്‍ വോളണ്ടിയര്‍മാര്‍ക്ക് സാക്ഷരതമിഷന്റെയും ജില്ല പഞ്ചായത്തിന്റെയും സഹകരണത്തോടെ ഏകദിന പരിശീലനം നല്‍കിയിരുന്നു. ഡിജിറ്റല്‍ ഏകോപനം നടത്തുന്ന നാലാമത്തെ ജില്ലയാണ് ആലപ്പുഴ .കാസര്‍ഗോഡ്, വയനാട് ,മലപ്പുറം എന്നിവയാണ് മറ്റ് മൂന്ന് ജില്ലകള്‍.
ആദ്യപടിയായി 11--ന് ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കും ഡിജിറ്റല്‍ വളണ്ടിയര്‍മാര്‍ക്കുമുള്ള ശില്പശാല നടക്കും. ഡിജിറ്റല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണന്ന് ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ പി. പാര്‍വ്വതി ദേവി, ഇ-ഗവേണന്‍സ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ ബെറില്‍, വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു, എന്നിവര്‍ പറഞ്ഞു. ഡിജിറ്റല്‍ സാക്ഷരത പരിശീലനം, ബോധവല്‍ക്കരണം, ഐ.ടി. സപ്പോര്‍ട്ടിംഗ്, ഡിജിറ്റല്‍ പരിപാടികളുടെ സംഘാടനം, ഐ.ടി. ഡെവലപ്‌മെന്റ്, സൈബര്‍ സുരക്ഷ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വിജിലന്‍സ് സെല്‍, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ സംയോജനം, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത, ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങി പത്ത് മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തനം.
ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി നടക്കുന്ന ഏകദിന ശില്പശാല 11-ന് രാവിലെ 10 ന് ജില്ല കളക്ടര്‍ ടി.വി.അനുപമ ഉദ്ഘാടനം ചെയ്യും. ജില്ല ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ല ഇ-ഗവേണന്‍സ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍, ജില്ല പ്ലാനിങ് ഓഫീസര്‍, അക്ഷയ ജില്ല കോഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശില്‍പശാലയില്‍ ഡിജിറ്റല്‍ ഇന്റഗ്രേഷന്‍, വികാസ്പീഡിയ, ആധാര്‍, അക്ഷയ സേവനങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലെ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍, റെലിസ്, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത എന്നിവയെ കുറിച്ച് ക്ലാസ്സുകള്‍ ഉണ്ടാകും. വൈകുന്നേരം പൊതുചര്‍ച്ചയും നടക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെ വിദഗ്ധരും പങ്കെടുക്കും. താല്‍പര്യമുള്ളവര്‍ 9656347995 എന്ന നമ്പറില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ കുഴഞ്ഞുവീണു

Kerala
  •  a month ago
No Image

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  a month ago
No Image

പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്; വി.ടി ബല്‍റാം

Kerala
  •  a month ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്; 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

100 കോടി കൊടുത്താല്‍ ഒന്നുകില്‍ മുഖ്യമന്ത്രിയാവണം, അല്ലെങ്കില്‍ തിരിച്ച് 200 കോടി കിട്ടണം- തോമസ് കെ തോമസ്

Kerala
  •  a month ago
No Image

'ഇസ്‌റാഈലുമായി യുദ്ധത്തിനില്ല, ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി'  ഇറാന്‍ പ്രസിഡന്റ് 

International
  •  a month ago
No Image

സെന്‍സസ് നടപടികള്‍ 2025ല്‍ ആരംഭിക്കും; റിപ്പോര്‍ട്ട് 2026ല്‍

National
  •  a month ago
No Image

ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം; അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു, ഭരണസമിതി യോഗത്തില്‍ ബഹളം

Kerala
  •  a month ago
No Image

വയനാടിന്റെ സ്‌നേഹത്തിന് നന്ദി; പ്രിയങ്കാഗാന്ധി മണ്ഡലത്തില്‍, ഉജ്ജ്വല സ്വീകരണം

Kerala
  •  a month ago
No Image

'നാണം കെട്ടവന്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു' നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം

International
  •  a month ago