എന്‍ജിനീയറിങ് പഠന നിലവാരം ഉയരണം: മുഖ്യമന്ത്രി
ആലപ്പുഴ: വലിയ വിഭാഗം എന്‍ജിനീയറിങ് ബിരുദധാരികള്‍ ആധുനിക തൊഴില്‍ കമ്പോളത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നത് ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് എന്‍ജിനീയറിങ് ചേര്‍ത്തലയ്ക്കു വേണ്ടി പുതുതായി നബാര്‍ഡിന്റെ ധനസഹായത്തോടെ നിര്‍മിച്ച അക്കാദമി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്‍ജിനീയറിങ് മേഖലയുടെ വിദ്യാഭ്യാസ, പഠന നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. അക്കാദമിക തലത്തില്‍ ആധുനിക രീതികള്‍ അവലംബിച്ചിട്ടുണ്ട് എന്നും സാങ്കേതിക മുന്നേറ്റത്തിനൊപ്പം പാഠ്യപദ്ധതികളും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിനിയറിങ് മേഖലയില്‍ ഓരോവര്‍ഷവും 8.8 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ അതില്‍ മൂന്നു ലക്ഷം പേര്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്. മറ്റുള്ളവര്‍ തൊഴില്‍ മേഖലയില്‍ നിന്ന് തള്ളപ്പെടുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കണം.
മനുഷ്യവിഭവശേഷി വികസനം മികച്ച വിദ്യാഭ്യാസത്തിലൂടെയെ സാധ്യമാകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ.എ.എം.ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ.പി.സുരേഷ്‌കുമാര്‍, ഡോ.സി.പി.ഗിരജ വല്ലഭന്‍, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ബിനു, തൈക്കാട്ടുശേരി ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല സെല്‍വരാജ്, ചേന്നംപളളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.ഹരിക്കുട്ടന്‍, തൈക്കാട്ടുശേരിബ്ലോക്ക് അംഗം പി.ഡി.സബീഷ്, ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം മിനിമോള്‍ സുരേന്ദ്രന്‍ , കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിനി എം.ജി തുടങ്ങിയവര്‍ പ്രസംഗിച്ചു.4.43 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം ന്ിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."