റിട്ട. പൊലിസ് ഓഫിസറുടെ ഭാര്യയെ സ്റ്റേഷനില്‍ അപമാനിച്ച എ.എസ്.ഐക്കെതിരേ കേസ്
ചേര്‍ത്തല : പൊലിസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അവഹേളിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന പരാതിയില്‍ അര്‍ത്തുങ്കല്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ സജിമോനെ പ്രതിയാക്കി കേസ് റജിസ്റ്റര്‍ ചെയ്തു.
ചേര്‍ത്തല തെക്ക് കുറുപ്പന്‍കുളങ്ങര പാര്‍വതി നിവാസില്‍ പരേതനായ റിട്ട. ഡെപ്യൂട്ടി കമന്‍ഡാന്റ് ദാമോദരന്റെ ഭാര്യ അമ്പിളി (55), ചെറുമകള്‍ പാര്‍വതി(എട്ട്) എന്നിവരാണ് പൊലിസ് മര്‍ദനത്തെ തുടര്‍ന്ന് ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. വ്യാജമദ്യവില്‍പനയുമായി ബന്ധപ്പെട്ട് പൊലിസിന് രഹസ്യ വിവരം നല്‍കിയതിന്റെ പേരില്‍ സമീപവാസികളായ ചിലര്‍ നല്‍കിയ കള്ളപരാതിയില്‍ അര്‍ത്തുങ്കല്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഇവരെ അവഹേളിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
ചേര്‍ത്തല സി.ഐ വി.പി മോഹന്‍ലാല്‍ ചേര്‍ത്തല ആശുപത്രിയില്‍ എത്തി ഞായറാഴ്ച മൊഴിയെടുക്കുകയും തുടര്‍ന്ന് അര്‍ത്തുങ്കല്‍ പൊലിസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിവൈ.എസ്.പി എ.ജി ലാല്‍ നിര്‍ദേശിക്കുകയായിരുന്നു.
ചേര്‍ത്തല സി.ഐ അന്വേഷിക്കും
ചേര്‍ത്തല : മുന്‍ പൊലീസ് ഡപ്യൂട്ടി കമന്‍ഡാന്റിന്റെ ഭാര്യയെയും ചെറുമകളെയും പൊലിസ് സ്റ്റേഷനില്‍ മര്‍ദിച്ച പരാതിയില്‍ എ.എസ്.ഐയ്ക്ക് എതിരെയുള്ള കേസിന്റെ അന്വേഷണത്തിന് ചേര്‍ത്തല സി.ഐ വി.പി.മോഹന്‍ലാലിനെ ചുമതലപ്പെടുത്തിയതായി ഡിവൈ.എസ്.പി എ.ജി.ലാല്‍ പറഞ്ഞു.
അര്‍ത്തുങ്കല്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ സജിമോനെതിരെയാണ് അന്വേഷണം. ചേര്‍ത്തല തെക്ക് കുറുപ്പന്‍കുളങ്ങര പാര്‍വതി നിവാസില്‍ പരേതനായ റിട്ട.ഡപ്യൂട്ടി കമന്‍ഡാന്റ് ദാമോധരന്റെ ഭാര്യ അമ്പിളി(55), ചെറുമകള്‍ പാര്‍വതി(എട്ട്) എന്നിവരുടെ മൊഴി പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."