ദലിത് ഹര്‍ത്താലിനെ പൊലിസ് അടിമച്ചമര്‍ത്താന്‍ ശ്രമിച്ചു: ഡീന്‍ കുര്യാക്കോസ്
തൊടുപുഴ: മറ്റൊരു ഹര്‍ത്താലിലും ഉണ്ടാകാത്ത വിധത്തില്‍ പൊലിസ് ദലിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ അടിമച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
സിപിഎം നേതൃത്വം പീഡനമനുഭവിക്കുന്ന ദലിതര്ക്കൊപ്പമാണോ അതോ ബി.ജെ.പിയുടെ ഫാസിസ്റ്റുകള്ക്കൊപ്പമാണോയെന്ന് വ്യക്തമാക്കണം.രാജ്യത്ത് ഒരിക്കലും ഉണ്ടാകാത്ത വിധത്തില്‍ ദലിതര്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വേട്ടയാടപ്പെടുന്നതില്‍ പ്രതിഷേധിച്ചും ഹര്‍ത്താലിനെ അടിച്ചമര്‍ത്താനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ചുമാണ് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനെ പിന്തുണക്കുന്നതെന്ന് ഹര്‍ത്താലിന് അഭിവാദ്യമര്‍പ്പിച്ച് തൊടുപുഴ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനത്തെ അഭിസംബോധന ചെയ്ത് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഡി.സി.സി ജന. സെക്രട്ടറിമാരായ വി.ഇ താജുദ്ദീന്, എന്‍.ഐ ബെന്നി, മുഹമ്മദ് അന്‍ഷാദ്, നോബി കൃഷ്ണന്, രാജേഷ് ബാബു, ആരിഫ് കരീം, അക്ബര്‍ ടി.എല്‍, മേജോ മൈക്കില്‍, നിസാര്‍, സിയാദ്, ആശിഷ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."