HOME
DETAILS

നാട് പ്രതീക്ഷയില്‍: വികസന പദ്ധതികളുടെ ആലോചനാ യോഗം ഇന്ന്

  
backup
April 10 2018 | 06:04 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8

 

വൈക്കം: നാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി വികസന പദ്ധതികളുടെ ആലോചനായോഗം ഇന്ന് നടക്കും. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്കെല്ലാം ശാപമോക്ഷമുണ്ടാകാനുള്ള സാധ്യതകള്‍ തെളിഞ്ഞിട്ടുണ്ടെങ്കിലും ഇത് യാഥാര്‍ത്ഥ്യത്തിലേക്കടുക്കുവാന്‍ കടമ്പകള്‍ ഏറെയുണ്ട്.
വികസന പദ്ധതികള്‍ക്ക് സ്ഥലം കണ്ടെത്തുക എന്നതാണ് നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കൊതവറ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥലം ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതുമൂലം പണികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. സ്വകാര്യ വ്യക്തികള്‍ വികസന പ്രവര്‍ത്തനങ്ങളോട് ഒരു പരിധിവരെ സഹകരിക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരു കെട്ടിടമാണ് ഇപ്പോള്‍ തടസ്സമുണ്ടാക്കുന്നത് എന്നാണ് പരസ്യമായ രഹസ്യം.
എന്നാല്‍ ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്ന ഭാവമാണ് ഉത്തരവാദിത്തപ്പെട്ടവര്‍ക്ക്.
വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ തടസ്സങ്ങള്‍ പരിഹരിക്കുവാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയം മറന്ന് ഒരുമിക്കണം. അല്ലാതെ ചിലര്‍ നടത്തുന്ന രഹസ്യനീക്കങ്ങളാണ് പര സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ തലപൊക്കുവാന്‍ കാരണം.
ഇന്ന് ആലോചനായോഗത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികള്‍ വൈക്കം- വെച്ചൂര്‍ റോഡ് വികസനം, കല്ലുപുര-വാക്കേത്തറ റോഡ് നവീകരണം, ചെമ്പ് പഞ്ചായത്തിലെ വാലേല്‍ പാലം, ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൂലേക്കടവ് പാലം, ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം പാലം നിര്‍മാണം എന്നിവയാണ്. ഇതില്‍ കല്ലുപുര-വാക്കേത്തറ റോഡ് നിര്‍മാണം വൈകുന്നത് സി.പി.ഐ-സി.പി.എം പോര് തുറന്നുകാണിക്കുന്നുണ്ട്. നിര്‍മാണം വൈകുന്നതിനെതിരെ ഡി.വൈ.എഫ്.ഐ സമരത്തിനൊരുങ്ങുന്നതായാണ് വിവരം. ഇതിനുമുന്‍പേ പണികള്‍ ആരംഭിക്കാനാണ് സി.പി.ഐ നീക്കം ആരംഭിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി റോഡ് കാല്‍നട യാത്ര പോലും സാധ്യമല്ലാത്തവിധം തകര്‍ന്നുകിടക്കുകയാണ്. കല്ലുപുര-വാക്കേത്തറ റോഡ് പൂര്‍ത്തിയായാല്‍ വൈക്കത്തുനിന്നും മെഡിക്കല്‍ കോളേജിലേക്കുള്ള ദൂരത്തില്‍ ഗണ്യമായ കുറവുണ്ടാകും. അതുപോലെ വികസനകാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന തലയാഴം, കല്ലറ പഞ്ചായത്തുകളുടെ പിന്നോക്കാവസ്ഥക്കും മാറ്റമുണ്ടാക്കാന്‍ കഴിയും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരുന്ന കാലത്ത് റോഡ് നിര്‍മാണം ആരംഭിച്ചിരുന്നു. അക്കാലയളവില്‍ പണികള്‍ ധ്രുതഗതിയിലാണ് നടന്നത്. എന്നാല്‍ പിന്നീടുണ്ടായ ഭരണമാറ്റം റോഡ് നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം റോഡ് നിര്‍മാണത്തിന്റെ വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍) തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ഉടന്‍ തന്നെ റോഡിന്റെ രൂപരേഖ തയ്യാറാക്കി അംഗീകാരം നേടി പണികള്‍ ആരംഭിക്കാനാണ് തീരുമാനം. ഉയരത്തില്‍ നിര്‍മിച്ച പാലം റോഡുമായി യോജിപ്പിക്കേണ്ട പണികളാണ് ഏറ്റവും വലിയ കടമ്പ. അക്കരപ്പാടം പാലം യാഥാര്‍ത്ഥ്യമാക്കേണ്ടതും അനിവാര്യമായ കാര്യമാണ്. വര്‍ഷങ്ങളായി ഉദയനാപുരം നിവാസികളുടെ ആവശ്യമാണ് പാലം വേണമെന്നത്. ഇന്നും കടത്തുവള്ളമാണ് അക്കരപ്പാടം നിവാസികളുടെ ആശ്രയം. മറവന്‍തുരുത്ത് പഞ്ചായത്തിലെ കൊടൂപ്പാടത്തുനിന്ന് അക്കരപ്പാടത്തേക്ക് റോഡ് നിര്‍മിച്ചെങ്കിലും ജനങ്ങളുടെ യാത്രാപ്രശ്‌നങ്ങള്‍ക്കും അക്കരപ്പാടത്തിന്റെ വികസന പിന്നോക്കാവസ്ഥക്കുമൊന്നും മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെയെല്ലാം അനിവാര്യമാകേണ്ടത് പാലം തന്നെയാണ്.
ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൂലേക്കടവ് പാലമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭസമരങ്ങളും അരങ്ങേറിയിരുന്നു. ചെമ്പ് പഞ്ചായത്തിന്റെ കിഴക്ക്-പടിഞ്ഞാറ് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് വാലേല്‍ പാലം. ഇവിടെ പാലമെന്നത് പൂക്കൈതതുരുത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ്.
നിരവധി തവണ പാലം നിര്‍മാണം സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും തുടര്‍നടപടികള്‍ കടലാസിലൊതുങ്ങുകയായിരുന്നു. ഈ പ്രവൃത്തികള്‍ക്കെല്ലാം ജീവന്‍വെപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് രാവിലെ പത്തിന് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ യോഗം ചേരുന്നത്. സി.കെ ആശ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago