ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ളാലം ബ്ലോക്ക്
കോട്ടയം : ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് ളാലം. മൂന്നു കോടി രണ്ടു ലക്ഷത്തി അയ്യായിരം (3,02,05,000) രൂപയുടെ പദ്ധതികള്‍ക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് അഗസ്റ്റിന്‍ നടയത്ത് അറിയിച്ചു. വാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ടെസ്സ് പി. മാത്യു നിര്‍വ്വഹിച്ചു. 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ആദ്യ സംരംഭമായ ഭിന്നശേഷിക്കാരുടെ സ്‌കൂട്ടര്‍ വിതരണം അസി. ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി. എസ്. ഷിനോ നിര്‍വ്വഹിച്ചു. അംഗപരിമിത വനിതകള്‍ക്ക് മോട്ടോറെസ്ഡ് വീല്‍ച്ചെയര്‍, സ്‌കൂട്ടര്‍വിത്ത് സൈഡ്‌വീല്‍ പദ്ധതി തുകയായ 6,30,000 ല്‍ നിന്നും 1,36,000 രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്.
ലൈഫ് പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിക്കുന്നതിന് 49.49 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വനിതകള്‍ക്ക് സ്വയം തൊഴില്‍ സഹായമായി ചക്ക സംസ്‌കരണം ഫ്‌ളോര്‍ മില്‍, പലഹാര യൂണിറ്റ്, കേറ്ററിംഗ് യൂണിറ്റ്, കവര്‍ നിര്‍മ്മാണ യൂണിറ്റ് എന്നിവയ്ക്കായി 21 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റ്, സ്‌കൂള്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം, ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍, പാലിയേറ്റിവ് കെയര്‍, ക്യാന്‍സര്‍- കിഡ്‌നി രോഗ പരിശോധന ക്യാമ്പ്, സോളാര്‍ ലൈറ്റ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയ്, കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചന്‍ സ്വാഗതവും ബി.ഡി.ഒ ലക്ഷ്മി പ്രസാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."